മാഞ്ചസ്റ്റര്‍: യുകെ സെഹിയോന്‍ മിനിസ്ട്രി നേതൃത്വം നല്‍കുന്ന മൂന്നാമത് മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 25 ന് നടക്കും. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം, കുമ്പസാരം, ആത്മീയ പങ്കുവെക്കല്‍, വിടുതല്‍ ശ്രുശ്രൂഷ, ഗാനശ്രുശ്രൂഷ എന്നിവ ഉണ്ടായിരിക്കുമെന്ന് ഫാ, സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.
25 ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാല് വരെ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ വേദി സെന്റ് ആന്റണീസ് കാത്തലിക് പ്രൈമറി സ്കൂളാണ്. യേശുദേവന്റെ പീഡനസഹനങ്ങളെയും കുരിശുമരണത്തിന്റെ ഉത്ഥാനത്തിന്റെ ഓര്‍മ്മ പുതുക്കുന്നതിന് മുന്നോടിയായുള്ള വലിയ നോമ്പ് ആരംഭത്തിനുള്ള മൂന്നാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഷൂശ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സജി മലയില്‍ പറഞ്ഞു. വിലാസം: St. Anthonys RC Primary School, M22ONT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല