മാഞ്ചസ്റ്റര്‍: പരിശുദ്ധാഭിഷേകത്താല് ദൈവമഹത്വം ദര്‍ശിച്ച മാഞ്ചസ്റ്റര്‍ കണ്‍വന്‍ഷനിലൂടെ വിശ്വാസികള്‍ ദൈവാനുഗ്രഹം പ്രാപിച്ചു. പരസ്പരം പങ്കുവെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ കൂട്ടായ്മകളിലൂടെ സ്നേഹം വര്‍ധിക്കുമെന്നും യേശുവിന് നല്‍കേണ്ട സമയം കെടുക്കാതെ വരുമ്പോഴാണ് കുടുംബങ്ങളില്‍ തിന്മ വ്യാപരിക്കുന്നതും കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതെന്നും മുഖ്യ വചന പ്രഘോഷകനായ ഫാ: സോജി ഓലിക്കല്‍ പറഞ്ഞു.
സഹനങ്ങളിലൂടെയുള്ള നിരന്തരമായ പ്രാര്‍ത്ഥന ദൈവാനുഗ്രഹത്തിലേക്ക് ഓരോ വ്യക്തികളെ നയിക്കുമെന്നും പങ്കാളിയുടെ തീക്ഷണമായ പ്രാര്‍ത്ഥന കുടുംബത്തിലുള്ള തിന്മകളെ അകറ്റുന്നതിനും, പങ്കാളിയെ നവീകരിക്കുന്നതിനും സാധിക്കും. ഓരോ കുടുംബവും ദൈവഹിതമനുസരിച്ച് ജീവിതത്തിലേയ്ക്ക് തുറക്കണമെന്നും ദൈവ പദ്ധതി അനുസരിച്ച് മക്കള്‍ക്ക് ജന്മം കൊടുക്കുവാന്‍ ഓരോ കുടുംബത്തിനും കടമയുണ്ടെന്നു ഫാ: സോജി ഓലിക്കല്‍ ഓര്‍മ്മിപ്പിച്ചു.
വിവിധ വ്യക്തികള്‍ക്ക് ദൈവാനുഭവമുണ്ടായതിന്റെ സാക്ഷ്യ ശുശ്രൂക്ഷകള്‍ മാഞ്ചസ്റര്‍ കണ്‍വന്‍ഷന്റെ എടുത്തുപറയത്തക്ക സവിശേഷതയായിരുന്നു. ആരാധന, കുട്ടികളുടെ ശുശ്രൂഷ, ആത്മീയ പങ്കുവയ്ക്കല്‍, ഗാനശുശ്രൂഷകള്‍, കുമ്പസാരം, കുര്‍ബാന എന്നിവയും ഏകദിന കണ്‍വന്‍ഷനെ കൂടുതല്‍ ധന്യമാക്കി.
മൂന്നാമത് മാഞ്ചസ്റര്‍ കണ്വന്ഷന് മെയ് 19 – നായിരിക്കുമെന്ന ഫാ: സജി മലയില്‍ പുത്തന്‍പുര അറിയിച്ചു. പറഞ്ഞു. യു. കെ. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ രണ്ടാമത് ബ്രാഡ്ഫോര്‍ഡ് കണ്വന്ഷന് മാര്‍ച്ച് 31 – ന് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല