ജോസ് മാത്യു
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ ഈ വര്‍ഷത്തെ നോര്‍ത്ത് വെസ്റ്റ് മേഖലാ കണ്‍വന്‍ഷന്‍ മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 24 നു ശനിയാഴ്ച രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 വരെ നടത്തപ്പെടുന്നു.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്‍ സ്ഥാപിതമായതിനുശേഷം ആദ്യമായി മേഖലകള്‍ കേന്ദ്രീകരിച്ച് വിശുദ്ധ നോമ്പു കാലത്തു സംഘടിപ്പിക്കുന്ന ഈ കണ്‍വന്‍ഷന്‍ വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹപ്രദമായിരിക്കും. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഫാ. പ്രിന്‍സ് പൗലോസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.
മാഞ്ചസ്റ്റര്‍, സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആതിധേയത്തില്‍ നടത്തുന്ന ഈ കണ്‍വന്‍ഷനില്‍ യു.കെ. റിജീയന്റെ നോര്‍ത്ത്‌വെസ്റ്റ് മേഖലയിലെ എല്ലാ പള്ളി അംഗങ്ങളും പങ്കെടുക്കുന്നു.
പള്ളിയുടെ അഡ്രസ് : St. Barnabas Church, Hurstville Road, Chorlton, Manchester M21 8DJ
കൂടുതല്‍ വിവരങ്ങള്‍ക്ക്.
വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് 07588576048
സെക്രട്ടറി ബിജോയി ഏലിയാസ് 07588531911
ട്രഷറാര്‍ ബിറ്റു കോശി 07793210807
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല