1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2012

സഖറിയ പുത്തന്‍കളം

പരിശുദ്ധാത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന ദൈവികശക്തിയുടെ നിരുപമമായ പ്രകടമായ അടയാളങ്ങള്‍ വെളിപ്പെടുത്തുന്ന നാലാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ ഒന്‍പതിന് ആരംഭിക്കും. യു.കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്ത്വത്തില്‍ ഫാ.സോജി ഓലിക്കല്‍, ഫാ.ജോണ്‍ കറ്റാത്ത് എന്നിവര്‍ വചന ശുശ്രുഷക്ക് നേതൃത്ത്വം നല്‍കും.

ദിവ്യബലി, കുമ്പസാരം, സാക്ഷ്യശുശ്രൂഷ, ആത്മീസാരോപദേശപങ്കുവെയ്ക്കല്‍, കുട്ടികളുടെ ശുശ്രൂഷ, എന്നിവ ധ്യാനത്തോടനുബന്ധിച്ച് നടത്തപ്പെടും.ധ്യാനത്തില്‍ സംബന്ധിക്കുന്ന കുട്ടികളെ രാവിലെ ഒന്‍പതിന് തന്നെ ഭക്ഷണപാനീയങ്ങളടക്കം സെന്റ് ജോണ്‍ഫിഷര്‍ ആന്‍സ് തോമസ്മൂര്‍ സ്‌കുളില്‍ കൊണ്ടുവരേണ്ടതാണ്. മുതിര്‍ന്നവരുടെ ശുശ്രുഷ നടക്കുന്നത് സെന്റ് എലിസബത്ത് ചര്‍ച്ചിലാണ്.

കുട്ടികളുടെ ശുശ്രൂഷ നടക്കുന്ന വേദി

St. Johnfisher And Thomas Moor School,
wood House Lane,
M22 LNW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.