സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: ദാമ്പത്യ വിശുദ്ധി ദമ്പതികള്‍ കാത്ത് സൂക്ഷിക്കുമ്പോള്‍ പുതുതലമുറ വിശ്വാസത്തില്‍ സുരക്ഷിതരായിതീരുമെന്ന് കെ.സി.ബി.സി അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍. മാത്യു അറയ്ക്കല്‍ പിതാവ് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു ധ്യാനഹാളില്‍ നിറഞ്ഞ് നിന്ന വിശ്വാസ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒന്‍പതിന് കണ്‍വെന്‍ഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു. തുടര്‍ന്ന് നടന്ന ആഘോഷ പൂര്‍വ്വമായ ദിവ്യബലിയില്‍ അഭിവന്ദ്യപിതാവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ: വിന്‍സെന്റ് ഒ.എഫ്.എം, ഫാ സോജി ഓലിക്കല്‍, ഫാ: സജി മലയില്‍ പുത്തന്‍പുര തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ:സോജി ഓലിക്കലും ബര്‍മിംങ്ങാം കണ്‍വെന്‍ഷന്‍ ടീമുമാണ് ധ്യാനത്തിന് നേതൃത്വം നല്‍കിയത്. ദമ്പതികള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ധ്യാന കൗണ്‍സിലിങ്ങും നടന്നു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഷൂസ്ബറി രൂപതയിലെ വിവിധ സെന്ററുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സന്ദേശം നല്‍കി. അല്‍മായരുടെ പ്രസക്തിയും പങ്കാളിത്തവും എന്ന വിഷയത്തില്‍ പ്രത്യേക ചര്‍ച്ചയും നടന്നു.
അടുത്ത കണ്‍വെഷന്‍ ഒക്ടോബര്‍ 22നും തുടര്‍ന്ന് എല്ലാ മൂന്നാം മാസത്തിലും നാലാമത്തെ ശനിയാഴ്ചകളിലും കണ്‍വെന്‍ഷന്‍ നടക്കുമെന്ന് ഷൂസ്ബറി രൂപതാ ചാപ്ലയില്‍ ഫാ: സജി മലയില്‍ പുത്തന്‍ പുര അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല