സാബു ചുണ്ടക്കാട്ടില്‍
യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറാന്‍ നാലു നാളുകള്‍ മാത്രം അവശേഷിക്കെ തിരുന്നാള്‍ പ്രദക്ഷിണത്തിനുള്ള പൊന്നിന്‍കുരിശും വെള്ളിക്കുരിശും മുത്തുക്കുടകളുമെല്ലാം നാട്ടില്‍നിന്നും എത്തിച്ചു. ഇടവകയിലെ തന്നെ കുടുംബങ്ങളാണ് ഇവ സ്‌പോണ്‍സര്‍ ചെയ്തത്.
ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തിലാണഅ ഒരാഴ്ച്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഭാരത അപ്പോസ്‌ത്തോലന്‍ മാര്‍ തോമാശ്ലീഹായുടെയും ഭാരതത്തിന്‍െ പ്രഥമ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളാണ് ഇക്കുറി നടക്കുന്നത്. ഇടവക വികാരിയും ഫ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിനുമായ റവ ഡോ ലോനപ്പന്‍ അരങ്ങാശ്ശേരി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച്ചയും ദിവ്യബലിയും ഉത്പന്ന ലേലവും നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല