സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: യുകെയിലെ മലയാളി സമൂഹം പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളില്‍ പങ്കെടുക്കാന്‍ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും പ്രശസ്ത പിന്നണി ഗായകന്‍ കെ.ജി. മാര്‍ക്കോസും രണ്ടാം തീയതി മാഞ്ചസ്റ്ററില്‍ എത്തിച്ചേരും. ഇരുവരുടെയും വിസാ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ടിക്കറ്റും പര്‍ച്ചേസ് ചെയ്തുകഴിഞ്ഞു.
രണ്ടാം തീയതി വൈകുന്നേരം എത്തിഹാദ് എയര്‍വേസില്‍ കെ.ജി. മാര്‍ക്കോസ് നാട്ടില്‍നിന്നും എതിച്ചേരുമ്പോള്‍ ഖത്തര്‍ എയര്‍വേസിലാണ് മാര്‍ ജോസഫ് പെരുന്തോട്ടം എത്തുക. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ഇരുവരേയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി, ട്രസ്റ്റിമാരായ ജോജി ജോസഫ്, നോയല്‍ ജോര്‍ജ്, സായി ഫിലിപ്പ്, രാജു ആന്റണി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
മൂന്നാം തീയതി വിശ്രമിക്കുന്ന പിതാവ് മറ്റ് ഒഫീഷ്യല്‍ പരിപാടികളില്‍ ഒന്നും പങ്കെടുക്കില്ല. നാലാം തീയതിയിലെ ദുക്‌റാനാ തിരുനാളില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന പിതാവ് അന്നേദിവസം വൈകുന്നേരം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍നിന്നും സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പോകും. കെ.ജി. മാര്‍ക്കോസ് മൂന്നാം തീയതി മാഞ്ചസ്റ്ററില്‍ റിഹേഴ്‌സല്‍ പരിപാടികളുമായി കഴിയും.
ഈ ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളിന് കൊടിയേറുക. ജൂലൈ നാല് ശനിയാഴ്ചയാണ് പ്രധാന തിരുനാള്‍. ഇക്കുറി ദുക്‌റാനാ തിരുനാളിന്റെ ദശാബ്ദി ആഘോഷംകൂടി ആയതിനാല മുന്‍ വറഷങ്ങളിലേതിനേക്കാള്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷമാണ് ഇക്കുറി നടക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. 28-#ാ#ം തീയതി ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് പ്രസുദേന്തിവാഴ്ചയും ദിവ്യബലിയും ഉത്പന്ന ലേലവും നടക്കും. തുടര്‍ന്ന് ജൂലൈ മൂന്നുവരെ തീയതികളില്‍ കേരള കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളിലുള്ള വൈദികര്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിയിലും തിരുകര്‍മങ്ങളിലും കാറമികരാകും.
ജൂലൈ നാലാം തീയതി രാവിലെ 10ന് നടക്കുന്ന ആഘോഷപൂര്‍വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കും തിരുനാള്‍ പ്രദക്ഷിണത്തിനും ശേഷമാണ് കെ.ജി. മാര്‍ക്കോസ് നയിക്കുന്ന ഗാനമേള അരങ്ങേറുക. സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന ഓപ്പണ്‍ സ്റ്റേജിലാണ് മാര്‍ക്കോസിന്റെ ഗാനമേള അരങ്ങേറുക. മാറക്കോസിന്റെ വരവ് ഉറപ്പായതോടെ മലയാളി സമൂഹം ആവേശത്തിലാണ്. ഒട്ടേറെ ഭക്തിഗാനങ്ങളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും മലയാളത്തിന്റെ പ്രിയ ഗായകനായി ഉയര്‍ന്ന കെ.ജി. മാര്‍ക്കോസിനെ നേരില്‍ കാണുന്നതിനും അദ്ദേഹത്തിന്റെ ആലാപനം നുകരുവാനും ആവേശപൂര്‍വം കാത്തിരിക്കുകയാണ് യുകെയിലെ മലയാളികള്‍.
യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങള്‍ അന്നേദിവസം മാഞ്ചസ്റ്ററില്‍ എത്തിച്ചേരും. ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 101 അംഗ തിരുനാള്‍ കമ്മിറ്റി ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല