സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളിന്റെ താങ്ക്‌സ് ഗിവിംഗ് മാസും മാതൃവേദിയുടെ പ്രഥമ യോഗവും ഇന്നു നടക്കും. വൈകുന്നേരം നാലു മുതല്‍ പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് താങ്ക്‌സ് ഗിവിംഗ് മാസ് നടക്കുക. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന അരങ്ങാശേരി കാറമികനാവും. ദിവ്യബലിക്കു മുന്‍പായി 2.30 മുതല്‍ മാതൃവേദിയുടെ പ്രഥമ സമ്മേളനം നടക്കും.
ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണിയുടെയും ട്രസ്റ്റിമാരായ ജോജി ജോസഫ്, നോയല്‍ ജോര്‍ജ്, സായി ഫിലിപ്പ്, രാജു ആന്റണി എന്നിവരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 101 അംഗ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ തിരുനാള്‍ തരികര്‍മങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവന്‍ ആളുകളെയും ഇന്നത്തെ താങ്ക്‌സ് ഗിവിംഗ് മാസില്‍ പങ്കെടുക്കാന്‍ ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല