കേരള കാത്തലിക് അസോസിയേഷന് ഓഫ് മാഞ്ചസ്റ്ററിന്റെ വണക്കമാസ സമാപനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി.31ന് വൈകുന്നേരം അഞ്ചര മുതല്‍ വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് സമാപനചടങ്ങുകള്‍ നടന്നത്. പരിശുദ്ധ ജപമാലയോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് വണക്കമാസ സമാപനവും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
്അസോസിയേഷന്‍ സ്പിരിച്വല്‍ കോര്‍ഡിനേറ്റര്‍ നോയല്‍ ജോര്‍ജ് ‘മരിയാഭക്തിയുടെ പ്രാധാന്യം ജീവിതത്തില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഒന്നാം തീയതി മുതല്‍ മുപ്പതുവരെ അസോസിയേഷന് അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയാണ് വണക്കമാസാചരണം നടത്തിയത്. മുഴുവന്‍ ദിവസങ്ങളിലും വണക്കമാസത്തില്‍ പങ്കെടുത്തവര്‍ക്ക് അസോസിയേഷനിലെ മുതിര്‍ന്ന അംഗം ബേബിച്ചന് പുത്തന്‍പുരയ്ക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പാച്ചോറ് നേര്ച്ചയെത്തുടര്ന്ന് സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു. ചടങ്ങുകള്‍ വിജയപ്രദമാക്കാന്‍ സഹായിച്ച എല്ലാവര്ക്കും അസോസിയേഷന് പ്രസിഡന്റ് ജോസ് ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് മാത്യു തുടങ്ങിയവര്‍ നന്ദിപറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല