സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: ക്‌നാനായ ചാപ്ലൈന്‍സി രൂപംകൊണ്ടതിനുശേഷം ആദ്യമായി യുകെയില്‍ എത്തിയ കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന് വിശ്വാസസമൂഹം പ്രൗഢോഡ്വലമായ സ്വീകരണം നല്‍കി. യൂറോപ്പില്‍തന്നെ ആദ്യമായി ലഭിച്ച ക്‌നാനായ ചാപ്ലൈന്‍സിയില്‍ വലിയ പിതാവ് ഇടവക ജനങ്ങളെ സന്ദറശിക്കാന്‍ എ#്ത്തിയപ്പോള്‍ ക്‌നാനായ പൈതൃകവും പാരമ്പര്യവും വിളിച്ചോതിയ സ്വീകരണ പരി#ാപടികള്‍ ഒരുക്കിയാണ് വിശ്വാസികള്‍ പിതാവിനെ സ്വീകരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ വിഥിന്‍ഷോ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ആയിരുന്നു സ്വീകരണ പരി#ാപടികള്‍. ട്രസ്റ്റിമാരായ മാര്‍ട്ടിന്‍ മലയില്‍, കെ.കെ. ഉതുപ്പ്, റെജി മഠത്തിലേട്ട് എന്നിവരും ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്‍കിയും പൊന്നാട അണിയിച്ചും പിതാവിനെ സ്വീകരിച്ചു. തുടര്‍ന്ന് താലപ്പൊലികളുടെയും മാര്‍ഗംകളി, പരിചമുട്ട്, വെഞ്ചാമരം തുടങ്ങിയവയുടെ അകമ്പടിയോടെ പിതാവിനെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചതോടെ ആഘോഷപൂര്‍വമായ ദിവ്യബലിക്കു തുടക്കമായി.
മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വംവഹിച്ചപ്പോള്‍ ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. ഒട്ടേറെപ്പേരുടെ പ്രാര്‍ഥനയുടെയും കഠിനാദ്വാനത്തിന്റെയും ഫലമായിട്ടാണ് ചാപ്ലൈന്‍സി ലഭിച്ചതെന്നും കോട്ടയം രൂപതയുടെയും ഷ്രൂഷ്ബറി രൂപതയുടെയും പൂര്‍ണ സഹകരണത്തോടെ ചാപ്ലൈന്‍സി മുന്നോട്ടു പോകുമെന്നും ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം ഉദ്‌ബോദിപ്പിച്ചു. ചാപ്ലൈന്‍സി യാഘാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയെ പിതാവ് മുക്തികണ്ഠം പ്രശംസിക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്# പൂര്‍ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ദിവ്യബലിയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലി, ട്രഷറര്‍ സജി പുതിയവീട്ടില്‍, എംകെസിഎച്ച് പ്രസിഡന്റ് സിറിയക് ജെയിംസ് എന്നിവര്‍ ആശംസകഹ അര്‍പ്പിച്ചു സംസാരിച്ചു. ഫാ. സജി മലയില്‍ പുത്തന്‍പുര ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. എയ്ഞ്ചല്‍ വോയിസിന്റെ ഭക്തിസാന്ദ്രമായ ആലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തഥവസരത്തില്‍ വി.കെ. കൃഷ്ണമേനോന്‍ അവാര്‍ഡ് നേടിയ ബെന്നി മാവേലിയെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. അടുത്തിടെ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളാണ് ദിവ്യബലിമധ്യേ കാഴ്ചവയ്പ് നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഴുവന്‍പേര്‍ക്കും പള്ളി കമ്മിറ്റിക്കുവേണ്ടി റെജി മഠത്തിലേട്ട് നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല