1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2024

ഈ വർഷത്തെ രണ്ടാമത്തെയും മഞ്ചെസ്റ്റർ നൈറ്സ് ക്രിക്കറ്റ്‌ ക്ലബ്ബിന്റെ നാലാമത്തെയും ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ ഞായറാഴ്ച നടക്കുക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണ്ണമെൻ്റ് പിനാക്കിൾ ഫിനാൻസ് സൊലൂഷൻസും, മലബാർ സ്‌റ്റോർ- സ്റ്റോക്ക്പോർട്ട്, കുട്ടനാടൻ ടേസ്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ഫസ്റ്റ് പ്രൈസ് 1001പൗണ്ടും ട്രോഫിയും, സെക്കൻ്റ് പ്രൈസ് 501പൗണ്ടും ട്രോഫിയും, തേർഡ് പ്രൈസ് ട്രോഫ്രിയും ആണ് കൂടാതെ ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരിസ് എന്നിവർക്ക് മെഡലുകളും നൽകുന്നു.

കരുത്ഥരായ 12 ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ പാർസ്‌വുഡ് സ്കൂളിന്റെ രണ്ടു ഗ്രൗണ്ടുകളിലായാണ് നടക്കുന്നത്. മിഡ്ലാണ്ടിലുള്ള എല്ലാ പ്രധാനപ്പെട്ട ടീമുകളും പങ്കെടുക്കുന്ന ഈ മൽസരം കാണികൾക്ക് ഒരു വിരുന്നായിരിക്കുമെന്ന് സങ്കടകസമതി അറിയിച്ചിരിക്കുന്നു. ഈ ക്രിക്കറ്റ്‌ മാമങ്കത്തിലേക്ക് എല്ലാ ക്രിക്കറ്റ് ആരാധകരെയും മാഞ്ചസ്റ്റർ നൈറ്റ്സ് ക്ലബ് സ്വാഗതം ചെയ്യുന്നു.

ഗ്രൗണ്ടുകളുടെ വിലാസം,

Paras wood High School Ground, Wilmslow Rd, East Didsbury, Manchester, M20 5PG

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,

Sujesh: 07438209482 Rahul:07768146907

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.