സാബു ചുണ്ടക്കാട്ടില്‍
ഈ കഴിഞ്ഞ ഞായറായിഴിച്ച മാഞ്ചെസ്റ്റെരിലെ സ്ലയ്‌ദെ ലയ്‌ന് പാര്‍ക്കില്‍ വച്ച് മാഞ്ചെസ്റ്റെരിലെ മലയാളി കുടുംബങ്ങള്‍ ഒത്തുകൂടി സ്‌പോര്ട്‌സ് ഡേ ആഘോഷിച്ചു. മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ പോള്‍സണ്‍ തോട്ടപ്പിള്ളി ഉച്ചയ്ക്ക് 12 മണിക്ക് പരിപാടികള്‍ ഉത്ഘാടനം ചെയ്തു സംസാരിച്ചു.
തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്ന്നവര്ക്കുമായി പല കായിക പരിപാടികളും സ്‌പോര്ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. അസോസിയേഷന്‍ മെംബേര്‍സ് പാകം ചെയ്ത രുചിയേറിയ ബാര്ബീഖ്യു പാര്‍ട്ടിയും ഇതിനോടൊപ്പം നടത്തി. വൈയ്കുന്നേരം സമ്മാനദാന ചടങ്ങുകളും കൃതഞ്ഞത യോഗവും കൂടി. സെക്രട്ടറി ശ്രീ ജോസഫ് മാത്യു വന്നു പങ്ക്‌കെടുത്തു സഹകരിച്ച എല്ലാവരോടും നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല