മാഞ്ചസ്റ്റര്‍:ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തിലുള്ള മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ ( ഏപ്രില്‍- 20) നടക്കും. ലോംഗ്‌സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 5 വരെയാണ് നൈറ്റ് വിജില്‍ നടക്കുക. ഫാ. ബിനു പ്ലാക്കപ്പള്ളി, ഫാ.തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ദിവ്യബലിയിലും ആരാധനയിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ നേടുന്നതിനും മനസ്സിനെ സ്വസ്ഥമാക്കി ദൈവസന്നിധിയില്‍ ആയിരിക്കുവാനും ഏവരെയും നൈറ്റ് വിജില്‍ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
പള്ളിയുടെ വിലാസം
St. Joseph Church,
Portland Crescent,
Manchester,
M130Bu
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല