മാഞ്ചസ്റ്റര്‍; കേരളാ കാത്തിലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 21 ശനിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ലോംഗ്‌സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ഉച്ചക്ക് ഒരുമണിക്ക് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പാരിഷ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജോര്‍ജ് ആധ്യക്ഷം വഹിക്കും. അസോസിയേഷന്‍ യുവ പ്രതിഭകള്‍ അണിനിരക്കുന്ന വിവിധകലാപരിപാടികള്‍ ആഘോങ്ങള്‍ക്ക് മാറ്റ് കൂട്ടും. ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ഈസ്റ്റര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എക്‌സ്‌ക്യൂട്ടീവ് കമ്മറ്റി സ്വാഗതം ചെയ്തു.
പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വാസിഹാമിലേക്ക് അസോസിയേഷന്റെ നേതൃത്ത്വത്തില്‍ നടത്തുന്ന തീര്‍ത്ഥയാത്ര മെയ് 5ന് നടക്കും. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണം. ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടക്കുന്ന പള്ളിയുടെ വിലാസം: St. Joseph Church,Portland Crescent,Manchester, M130Bu
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല