1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ജീസസ്‌ യൂത്ത്‌ മാഞ്ചസ്റ്റര്‍ ടീമിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രശസ്തമായ മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് നടക്കും. മാഞ്ചസ്റ്റര്‍ ലോംഗ്സൈറ്റിലെ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ രാത്രി 10 pm ]പുലര്‍ച്ചെ 3.30 വരെയാണ് ശ്രുശ്രൂഷകള്‍. ഫാ. തോമസ്‌ തൈക്കൂട്ടത്തില്‍ നൈറ്റ് വിജിലിന് നേതൃത്വം നല്‍കും.

ദിവ്യബലി, ആരാധന, ജപമാല, സ്തുതിപ്പുകള്‍, പ്രഭാഷങ്ങള്‍, കുമ്പസാരം തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമാകും. നൈറ്റ് വിജിലില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ജീസസ്‌ യൂത്ത്‌ മാഞ്ചസ്റ്റര്‍ ടീം സ്വാഗതം ചെയ്തു. പള്ളിയുടെ വിലാസം: St. Joseph Church, Portland Crescent, Longsight, Manchester, M13 OBY

വെഡ്‌നെസ്ഫീല്‍ഡില്‍ ഇന്ന് അനുഗ്രഹരാത്രി നൈറ്റ്‌ വിജില്‍

വെഡ്‌നെസ്ഫീല്‍ഡിലെ സെന്റ്‌ പാട്രിക് ചര്‍ച്ചില്‍ വെള്ളിയാഴ്ച അനുഗ്രഹരാത്രി നൈറ്റ് വിജില്‍ നടക്കും.ഫാദര്‍ ജോമോന്‍ തൊമ്മാന,നേതൃത്വം നല്‍കും. വൈകിട്ടു 7 മണി മുതല്‍ രാത്രി ഒരു മണി വരെയാണ് ശുശ്രൂഷകള്‍ .ജപമാല, ആരാധന,വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും.നൈറ്റ് വിജിലില്‍ പങ്കെടുത്തു ദൈവത്തെ സ്തുതിക്കാനും അവിടുത്തെ അളവറ്റ സ്നേഹം അടുത്തറിയാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പള്ളിയുടെ വിലാസം

303 Wolverhampton Rd
Heath Town, Wolverhampton,
West Midlands WV10 0QQ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.