മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും മൂന്നാം വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ നടത്തിവരുന്ന നൈറ്റ് വിജില്‍ പതിനേഴാം തീയ്യതി നടക്കും. മാഞ്ചസ്റ്റര്‍ ലോംഗ് സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ രാത്രി പത്ത് മുതല്‍ ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് വരെയാണ് ശ്രുശ്രൂഷകള്‍ നടക്കുക. ഫാ.മാത്യു ചൂരപ്പൊയികയില്‍ നൈറ്റ് വിജിലിന് നേതൃത്വം നല്‍കും. ദിവ്യബലി, ആരാധന, ജപമാല, സ്തുതിപ്പുകള്‍, പ്രഭാഷണങ്ങള്‍, കുമ്പസാരം തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമാകും. നൈറ്റ് വിജിലില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടേം സ്വാഗതം ചെയ്തു.
St. Joseph Church
Portland Crescent
Longsight
Manchester
M13 0BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല