സ്വന്തം ലേഖകന്‍: വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ മെഡിക്കല്‍ കോഴ്‌സുകളെക്കുറിച്ച് അറിയേണ്ടതെല്ലാം, പ്രവേശനം തേടുന്നവര്‍ക്ക് മാഞ്ചസ്റ്റര്‍ ഓപ്പണ്‍ ഡേ ഏപ്രില്‍ 29 ന്. ബള്‍ഗേറിയ, റൊമേനിയ എന്നീ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി കോഴ്‌സുകള്‍ക്ക് ചേരാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റുഡന്റ് റിക്രൂട്‌മെന്റ് സ്ഥാപനമായ സ്റ്റഡി മെഡിസിന്‍ യൂറോപ്പ് മാഞ്ചസ്റ്ററില്‍ ഒരുക്കുന്ന ഓപ്പണ്‍ ഡേയ്ക്ക് പ്രവേശനം സൗജന്യമാണ്.
ഡോ. അനില്‍ സച്ച്‌ദേവ്, ഡോ. ഫൈസാന്‍ അര്‍ഷാദ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാന്‍ ആഹിക്കുന്നവര്‍ക്കായി എല്ലാവിധ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ സ്ഥാപനമായ സ്റ്റഡി മെഡിസിന്‍ യൂറോപ്പ് വഴി കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് ബള്‍ഗേറിയയില്‍ എത്തിയത്.
ഗ്യാരന്റീഡ് അഡ്മിഷനാണ് സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളുമായി സംസാരിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ അയര്‍ലണ്ട് മാനേജരായ മനോജ് മാത്യു അറിയിച്ചു.
മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു കുറഞ്ഞ ഫീസും, ജീവിത ചിലവും, ഉയര്‍ന്ന സാംസ്‌കാരിക നിലവാരവും ഉള്ള ജനതയുമാണ് ബള്‍ഗേറിയയെ ആകര്‍ഷകമാക്കുന്ന ഒരു ഘടകം. വിവിധ കോഴ്‌സുകള്‍ക്ക് 3000 പൗണ്ട് മുതല്‍ 6000 പൗണ്ട് വരെയാണ് വാര്‍ഷിക ഫീസ്. ഇന്ത്യയിലെ പല മെഡിക്കല്‍ കോളേജുകളും ഈടാക്കുന്നതിലും വളരെ കുറവാണിത്.
മാതാപിതാക്കള്‍ക്കും പഠിതാക്കള്‍ക്കും വേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കൂട്ടി നല്കുന്നുവെന്നതാണ് സ്റ്റഡി മെഡിസിന്‍ യൂറോപ്പിന്റെ മറ്റൊരു വലിയ പ്രത്യേകത. അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യഘട്ടം മുതല്‍ പ്രവേശനം പൂര്‍ത്തിയാകുന്ന സമയംവരെ നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്വത്തോടെ സ്റ്റഡി മെഡിസിന്‍ യൂറോപ്പിന്റെ സേവനം ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
മനോജ് മാത്യു (Ireland) 0873121962,
രാജു മാത്യു (UK) 00447884417755.
മാഞ്ചന്‍സ്റ്റര്‍ ഓപ്പണ്‍ ഡേയുടെ വേദി,
Renaissance Manchester Ctiy Centre Hotel,
Blackfriars Street,
Manchester, M3 2EQ.
29th of April, 2017,
Time: 12.30 PM to 5.30 PM.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല