മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ പാര്‍ക്കിലൂടെ നടന്ന ജപമാല റാലിയിലും ആരാധനയിലും പങ്കെടുത്തു നൂറുകണക്കിന് വിശ്വാസികള്‍ക്ക് സായൂജ്യം. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയുടെയും മലയാളി കമ്മ്യൂണിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ ഡീനറിയില്പ്പെട്ട പത്തോളം പള്ളികളില്‍ നിന്നുള്ള വിശ്വാസികള്‍ സംയുക്തമായിട്ടാണ് റാലി നടത്തിയത്.
ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് വിഥിന്‍ഷോ പാര്‍ക്കി കാര്‍ പാര്‍ക്കിങ്ങില്‍ നിന്നും പ്രത്യേക പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലിക്ക് ഫാ.സജിമലയില്‍ പുത്തന്‍പുര, ഫാ.മൈക്കിള്‍ ഗാനന് എന്നിവര്‍ നേതൃത്വം നല്കി. റാലിയെത്തുടര്‍ന്ന് ആരാധനയും കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല