1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2015


അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ 2015-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഞായറാഴ്ച (19/4/15) വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ഇടവക വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഇടവക വികാരി റവ.ഫാ.സിബി വാലയിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വച്ച് പ്രസിഡന്റ് ഫാ. സിബി വാലയില്‍, വൈസ് പ്രസിഡന്റ് ഫാ.പീറ്റര്‍ കുര്യാക്കോസ്, സെക്രട്ടറി ശ്രീ ബിജോയ് ഏലിയാസ്, ട്രസ്റ്റി ശ്രീ റെജി തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീ സാജു പാപ്പച്ചന്‍ എന്നിവരെയും ശ്രീ ജേക്കബ് കോശി, ജോബിന്‍ ജോര്‍ജ്ജ്, എല്‍ദോ കുര്യാക്കോസ്, ആഷന്‍ പോള്‍, ഷാജി ജോസഫ്, മഞ്ജു ജൂബി , എല്‍ദോ പൗലോസ് , ബിനു സ്‌കറിയ എന്നിവരടങ്ങുന്ന എട്ടംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ റിപ്പോര്‍ട്ടും പൊതു വരവ് ചിലവ് കണക്കുകളും വായിച്ച് പൊതുയോഗത്തിന്റെ അംഗീകാരം നേടി. എല്ലാ ഇടവകാംഗങ്ങള്‍ക്കും വികാരി റവ.ഫാ.സിബി വാലയില്‍ നന്ദി രേഖപ്പെടുത്തിയതോട് കൂടി പൊതുയോഗം അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.