മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ മോഷണം വ്യാപകമായതോടെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ജാതി മത വ്യത്യാസമില്ലാതെ മുഴുവന്‍ അസോസിയെഷനുകളെയും അണിനിര്‍ത്തി രൂപീകൃതമായ കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സില്‍ ശക്തമായ നേതൃത്വ നിരയുമായി പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം വിഥിന്‍ഷോ സെന്റ് മാര്‍ട്ടിന്‍സ് പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
കെ.ഡി ഷാജിമോന്‍, ബിജു ആന്റണി തുടങ്ങിയവര്‍ കണ്‍വീനര്‍മാരായും യുക്മ ജോയിന്റ് സെക്രട്ടറിയും മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ അലക്സ് വര്‍ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സന്തോഷ് സ്കറിയാ, സൂരജ് ആന്റണി, സോണി ചാക്കോ, കെ.കെ ഉതുപ്പ്, സെല്‍വിന്‍ ദേവസി, ലെക്സന്‍ ഫ്രാന്‍സിസ്, ബെന്നിച്ചന്‍ മാത്യു എന്നിവരെ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് അലക്സ് വര്‍ഗീസ്, മാഞ്ചസ്റ്റര്‍ കത്തോലിക് അസോസിയേഷനെ പ്രതിനിധീകരിച്ച് ജോസ് ജോര്‍ജ്, ബോള്‍ട്ടന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ജോണി കണിവേലില്‍, മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷനെ പ്രതിനിധീകരിച്ച് സാജന്‍ ചാക്കോ, സാല്‍ഫോര്‍ഡ് മലയാളി അസോസിയ്ഷനെ പ്രതിനിധീകരിച്ച് മനോജ്, ട്രഫോര്‍ഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ഡോ: സിബി വേകത്താനം, റോച്ചഡെയില്‍ മലയാളി അസോസിയേഷന് വേണ്ടി ദിലീപ് മാത്യു, പ്രവാസി കേരള കോണ്ഗ്രസിനെ പ്രതിനിധീകരിച്ച് മനോജ് വെളിത്തലില്‍, ജോജി ചക്കാലയ്ക്കല്‍, കോണ്‍ഗ്രസ് പ്രതിനിധികളായി സോണി ചാക്കോ, ബെന്നിച്ചന്‍ മാത്യു, നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി ബെന്നി തുടങ്ങിയവരും കമ്മറ്റി അംഗങ്ങളാണ്.
മോഷണത്തിനു ഇതു വിധേനയും തടയിടുന്നതിനും പ്രശ്നം അധികാരികളുടെ മുന്നില്‍ യഥാസമയം എത്തിക്കുന്നതിനും ജനങ്ങളെ ബോധാവല്‍ക്കരിക്കുന്നതിനുമാണ് പ്രധാനമായും ആക്ഷന്‍ കൌണ്‍സല്‍ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി തയ്യാറാക്കുന്ന മാസ്പെറ്റീഷന്‍ എല്ലാ അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചു ഒപ്പ് ശേഖരണം നടത്തും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ അഞ്ചു കൌണ്‍സിലുകള്‍ക്ക് കീഴില്‍ നടന്ന മോഷണ വിവരങ്ങള്‍ ശേഖരിക്കുകയും ഒപം മാസ് പെട്ടീഷനും ഓണ്‍ലൈന്‍ പെട്ടീഷനും തയ്യാറാക്കി കഴിയുന്നതും വേഗം പ്രധാനമന്ത്രി, മന്ത്രിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മേയര്‍, എം.പിമാര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചു മോഷണം ഉള്‍പ്പെടെ മലയാളി കമ്യൂണിറ്റിക്കു എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ടി ശക്തമായ മുന്നേറ്റം നടത്തുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഇതിന്റെ ഭാഗമായി നിങ്ങള്‍ക്കോ, നിങ്ങളുടെ പരിച്ചയക്കാര്‍ക്കോ ഉണ്ടായിട്ടുള്ള മോഷണം, കൊള്ള, വംശീയ അധിക്ഷേപം, വീട് കാര്‍ തുടങ്ങിയ വസ്തുക്കള്‍ക്ക് നേരെയുള്ള ആക്രമണം ഉള്‍പ്പെടെ മലയാളി കമ്യൂണിറ്റിയെ ലക്ഷ്യമാക്കിയുള്ള ആക്രമണ വിവരങ്ങളാണ് ആക്ഷന്‍ കൌണ്‍സില്‍ ശേഖരിക്കുന്നത്. ഈ ജനകീയ മുന്നേറ്റത്തില്‍ പങ്കാളികള്‍ ആകുവാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. 1. ലോങ്ങ് നമ്പര്‍ (കോഡ് നമ്പര്‍) , 2. ഏതു തരത്തിലുള്ള ആക്രമണം; ഈ രണ്ടു കാര്യങ്ങള്‍ kcac2011@gmail.com എന്ന വിലാസത്തിലോ 07886526706, 07809295451 എന്നീ നമ്പരുകളിലോ ആക്ഷന്‍ കൌണ്‍സിലിനെ അറിയിക്കുക. ഈ വിവരങ്ങള്‍ യാതൊരു കാരണവശാലും പരസ്യമാക്കുന്നതല്ല.
മാസ് പെട്ടീഷനും ഓണ്‍ലൈന്‍ പെട്ടീഷനും തയ്യാറാക്കി കോഡ് നമ്പരുകളുമായിട്ടാകും പരാതികള്‍ അധികാരികളുടെ മുന്നില്‍ എത്തിക്കുക. മോഷണത്തിനും പിടിച്ചു പറിക്കും ശേഷം വീട്ടില്‍ കയറി ആളുകളെ ആക്രമിച്ചു മോഷ്ടിക്കുന്ന സ്ഥിതി വരെ സംജാതമായതോടെയാണ് മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഒത്തുചേര്‍ന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചെറുതും വലുതുമായ ഒരു ഡസനോളം മോഷണങ്ങലാണ് അരങ്ങേറിയത്.
മറ്റ് വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മലയാളികള്‍ കാര്യമായി പ്രതികരിക്കാത്തതിനാല്‍ മലയാളികളുടെ ഭവനങ്ങളില്‍ നിന്നും സ്വര്‍ണം ലക്ഷ്യമാക്കിയാണ് വ്യാപക മോഷണങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ അടുത്തടുത്ത ഒരു വീട്ടില്‍ രണ്ടു തവണ മോഷണം ഉണ്ടായ സംഭവം വരെയുണ്ടായി. മോഷണം ഉള്‍പ്പെടെ മലയാളി കമ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങള്‍ അധികാരികളുടെ മുന്നില്‍ യഥാസമയം എത്തിച്ചു ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യുക എന്നതാണ് ആക്ഷന്‍ കൌണ്‍സല്‍ ലക്ഷ്യം വെക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
kcac2011@gmail.com
07886526706, 07809295451, 07737520643, 07985641921, 07552381784, 07974443394
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല