സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: വിഖ്യാതമായ മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളിനു കൊടിയേറുവാന്‍ ഇനി മൂന്നാഴ്ച മാത്രം അവശേഷിക്കെ തിരുനാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഈ മാസം 28നാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാളിനു കൊടിയേറുക. ജൂലൈ നാലിനാണ് പ്രധാന തിരുനാള്‍. മാഞ്ചസ്റ്ററിനു തിലകക്കുറിയായി പരിശോഭിക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാള്‍ തിരുകര്‍മങ്ങള്‍ എല്ലാം നടക്കുക.
ജൂണ്‍ 28 മുതല്‍ ജൂലൈ മൂന്നുവരെയുള്ള ദിവസങ്ങളില്‍ തിരുനാള്‍ ഏറ്റെടുത്ത് നടത്തുവാന്‍ താത്പര്യമുള്ളവര്‍ക്കും തിരുനാള്‍ പ്രസുദേന്തിയാകുവാന്‍ താത്പര്യമുള്ളവര്‍ക്കും ഇക്കുറി അവസരം ഒരുക്കിയതായി ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി അറിയിച്ചു. തിരുനാള്‍ പ്രസുദേന്തിയാകുവാന്‍ 101 പൗണ്ടാണ് നല്‍കേണ്ടത്. താത്പര്യമുള്ളവര്‍ ബിജു ആന്റണി (07809295451), ജോജി ജോസഫ് (07915080287), സായി ഫിലിപ്പ് (07743848717) എന്നിവരുമായി ബന്ധപ്പെടണം. യുകെയില്‍ താമസിക്കുന്ന താത്പര്യമുള്ള ആര്‍ക്കും പ്രസുദേന്തിയാകാം.
മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാള്‍ പത്തുവര്‍ഷം പൂര്‍ത്തിയാകുന്നതിനാല്‍ ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളാണ് ഇക്കുറി ആഘോഷിക്കുന്നത്. ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഷ്രൂഷ്ബറി രൂപതാ ബിഷപ് മാര്‍ക്ക് ഡേവിസ് തുടങ്ങിയവര്‍ ജൂലൈ നാലാം തീയതിയിലെ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികരാകും.
ഇതേത്തുടര്‍ന്ന് സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന ഓപ്പണ്‍ സ്റ്റേജില്‍ പ്രശസ്ത പിന്നണി ഗായകന്‍ കെ.ജി. മര്‍ക്കോസ് നയിക്കുന്ന ഗാനമേളയും അരങ്ങേറും. തിരുനാള്‍ വിജയത്തിനായി ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി, ട്രസ്റ്റിമാരായ ജോജി ജോസഫ്, സായി ഫിലിപ്പ്, രാജു ആന്റണി, നോയല്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല