സാബു ചുണ്ടക്കാട്ടില്‍
സാല്‍ഫോര്‍ഡ് രൂപതയിലെ ഏറ്റവും വലിയ മാസ് സെന്ററുകളില്‍ ഒന്നായ സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. രാവിലെ പത്തിന് ഇടവക വികാരി കൊടിയേറ്റുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊടിയേറ്റിനെ തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ ജോസഫ് പൊന്നോത്ത് ഫാ ജ്യോതിഷ് പുറവക്കാട് ഫാ ജോബി പുന്നിലത്തില്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ കാര്‍മ്മികരാകും.
ദിവ്യബലി മധ്യേ മാമ്മോദീസാ, ആദ്യ കുര്‍ബാന, എന്നിവയും നടക്കും. പ്രധാന പെരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുന്നാള്‍ കുര്‍ബാനയ്ക്ക് തുടക്കമാകും. ഫാ ജ്യോതിഷ് ഫാന്‍ പ്രിന്‍സ് തോമസ് ഫാ തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും. തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന്. ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. ബോള്‍ട്ടന്‍ ബീറ്റ്‌സും മുത്തുക്കുടകളും പതാകകളും എല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കും.
പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ചശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം നടക്കും. ഇതേതുടര്‍ന്ന് പാരിഷ് ഹാളില്‍ കലാസന്ധ്യക്ക് തുടക്കമാകും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളും മാതാപിതാക്കളും വിവിധ പരിപാടികള്‍ അവതരിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല