അലക്‌സ് വര്‍ഗീസ്
മാഞ്ചെസ്റ്റര്‍: ഇന്ന് ഞായറിന്റെ സായം സന്ധ്യയില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭക്തിസാദ്രമായ അന്തരീക്ഷത്തില്‍ വി. തോമസ്ലീഹയുടെയും വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍. മാത്യു മൂലക്കാട്ട് പതാക ആശീര്‍വദിച്ച് അനുഗ്രഹിച്ച് കൊടിയേറ്റി.ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി സഹ കാര്‍മികനായിരുന്നു. ക്‌നാനായ ചാപ്ലയിന്‍ റവ.ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ സന്നിഹിതനായിരുന്നു.
അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ സൗകര്യാര്‍ത്ഥം ലദീഞ്ഞ്, മധ്യസ്ഥ പ്രാര്‍ത്ഥന, ദിവ്യബലി, എന്നിവക്ക് ശേഷമായിരുന്നു കൊടിയേറ്റം നടത്തിയത്. കൊടിയേറ്റ ശേഷം അത്യന്തം വാശിയേറിയ ഉല്പ്പന്ന ലേലം നടന്നു. ഇടവകാംഗങ്ങള്‍ പള്ളിക്ക് സംഭാവനയായി നല്കിയ പഴവര്‍ഗങ്ങള്‍, ചെടികള്‍,പലഹാരങ്ങള്‍,ശീതളപാനീയങ്ങള്‍, വീട്ട്‌സാധനങ്ങള്‍ മുതലായവയായിരുന്നു ലേലത്തിനു ഉണ്ടായിരുന്നത്. കൂടുതല്‍ വാര്‍ത്തയും ചിത്രങ്ങളും പിന്നീട് അപ്‌ടേറ്റ് ചെയ്യുന്നതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല