സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു മാഞ്ചസ്റ്ററില്‍ കുറവിലങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. മാഞ്ചസ്റ്ററിന് സമീപം റോച്ച്ഡെയിലില്‍ താമസിച്ചു വരുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിന്(67) ആണ് വിടപറഞ്ഞത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ജോയ് അഗസ്റ്റിന് ശാരീരിക ആസ്വസ്ഥതകളെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ബറിയിലെ ഫെയര്‍ഫീല്‍ഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെയാണ് മരണം. ഏറെ വര്‍ഷങ്ങളായി യുകെയില്‍ താമസിച്ചു വരുകയായിരുന്നു.
ഭാര്യ: മേരി ജോയ്. മക്കള്‍: നയന ജോയ്, ജിബിന്‍ ജോയ്, ജീന ജോയ്. മരുമക്കള്‍: പ്രശാന്ത്, ചിപ്പി.
റോച്ച്ഡെയില്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ (റിമ) മുന്‍ പ്രസിഡന്റ് ആണ്. ജോയ് അഗസ്റ്റിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാന്‍ കഴിതെ വിതുമ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. സംസ്കാരം പിന്നീട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല