സ്വന്തം ലേഖകൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ വഞ്ചിക്കപ്പെടുന്നുതായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലകരും എക്‌സിക്യൂട്ടീവ് അംഗങ്ങളും മറ്റ് ചിലരും ചേർന്ന് പുറത്താക്കാൻ ശ്രമിക്കുന്നതായും താരം ആരോപിച്ചു. പരിശീലകൻ എറിക് ടെൻ ഹാഗിനോട് ബഹുമാനമില്ലെന്നും തനിക്ക് താരമെന്ന നിലയിൽ പരിഗണന നൽകുന്നില്ലെന്നും താരം വ്യക്തമാക്കി. പ്രത്യേക അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്.
ലോകകപ്പ് ടീമിൽ ഉള്ള കളിക്കാർക്ക് ടൂർണമെന്റിന് തൊട്ടുമുൻപുള്ള വാരാന്ത്യത്തിൽ വിശ്രമം അനുവദിക്കില്ലെന്ന് യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു. അതിനാൽ ഖത്തർ ലോകകപ്പിനുള്ള പോർച്ചുഗൽ ക്യാമ്പിൽ ഉടനെ താരത്തിന് ചേരാൻ കഴിയില്ല. ക്ലബ്ബിന്റെ അവസാന മത്സരത്തിൽ ലിയോണൽ മെസ്സിക്ക് വിശ്രമം നൽകിയിരുന്നു എന്നാൽ അത്തരം സൗജന്യമൊന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ പ്രതീക്ഷിക്കേണ്ടെന്നും പരിശീലകൻ അറിയിച്ചിരുന്നു.
താരത്തിന് ഗുരുതര ആരോഗ്യപ്രശ്നമൊന്നും ഇല്ലെന്നും മൈതാനത്തേക്ക് ഉടൻ മടങ്ങിയെത്തുമെന്നും എറിക് ടെൻ ഹാഗ് സ്ഥിരീകരിച്ചു. ഈ മാസം 24-ന് ഘാനയ്‌ക്കെതിരെയാണ് ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരം. ഉറുഗ്വെ, ദക്ഷിണ കൊറിയ ടീമുകളെയും ആദ്യ റൗണ്ടിൽ ക്രിസ്റ്റ്യാനോക്കും സംഘത്തിനും നേരിടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല