അലക്സ് വര്‍ഗീസ്: മാഞ്ചസ്റ്ററിന് അഭിമാനമായി ക്രിസ്പിന് ആന്റണിയും അഖില്‍ സെബാസ്റ്റ്യനും. ജി.സി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരുടെ പട്ടികയില്‍ ഇടം തേടി മാഞ്ചസ്റ്ററില്‍ നിന്നും രണ്ട് മിടുക്കന്മാര്.
മാഞ്ചസ്റ്റര്‍ ബാഗുലിയില് താമസിക്കുന്ന പാലാ ചെങ്ങളം ഇടപ്പാടികരോട്ട് സണ്ണി ആന്റണിയുടെയും മൂവാറ്റുപുഴ വാഴക്കുളം വടക്കേക്കുടി സിനി സണ്ണിയുടെയും മൂത്ത മകന് ക്രിസ്പിന് 8 എ സ്റ്റാറും 2 എ യും 2 ആ യുമായാണ് ജി.സി.എസ്.സി പരീക്ഷക്ക് ലഭിച്ചത്. ആള്ട്രിങ്ങാം ഗ്രാമര്‍ സ്കൂള്‍ ബോയ്സിലാണ് ക്രിസ്പിന് പഠിച്ചത്.ഇതേ സ്കൂളില്‍ തന്നെ എന്റോള്‍ ചെയ്ത ക്രിസ്പിന് മാത്സ്,എക്കണോമിക്സ്, ബിസിനസ് തുടങ്ങിയ വിഷയങ്ങളളെടുത്ത് അക്കൗണ്ടിംഗ് വിഷയത്തില്‍ ബിരുദമെടുക്കാനാണ് ആഗ്രഹിക്കുന്ന്. ആല്ഡ്രിന്, ആന്‍ഗ്രേസ് എന്നിവര്‍ സഹോദരങ്ങളാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥനാണ് സണ്ണി, സിനി വിഥിന്‍ഷോ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സാണ്.
ക്രിസ്പിന്റെ ഉന്നത വിജയത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റ് ജോബി മാത്യു, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ അഭിനന്ദനം അറിയിച്ചു.
മറ്റൊരു ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കന് മാഞ്ചസ്റ്റര്‍ ആഷ്ടന്‍ അന്‍ഡര്‍ ലൈനിലുള്ള അഖില്‍ സെബാസ്റ്റ്യനാണ്. ഈ മിടുക്കന് ആകെയുള്ള 9 വിഷയങ്ങളില്‍ 7 എ സ്റ്റാറും, 2 എ യും നേടിയാണ് അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയത്. രാമപുരം കാപ്പില്‍ സെബാസ്റ്റ്യന്റെയും വാടക്കേടത്ത് ജോഷിമോളുടെയും മൂത്ത കുട്ടിയായ അഖില്‍ സെന്റ്.
ഡെമിയന്‍ ആര്.സി.സയന്‍സ് കോളേജില്‍ നിന്നുമാണ് വിജയിച്ചത്. സയന്‍സ് മുഖ്യവിഷയമായെടുത്ത് മെഡിസിസ് ചേരുവാനാണ് അഖില്‍ ഉദ്ദേശിക്കുന്നത്. ആഷ്ടന്‍ സിക്സ്ത്ത് ഫോം കോളേജില്‍ എന്റോള്‍ ചെയ്ത് പഠിക്കുകയാണ് അഖില്‍. സ്വന്തമായി ബിസിനസ് ചെയ്യുയാണ് സെബാസ്റ്റ്യറ്റിയന്‍. ജോഷിമോള്‍ ഓര്ഡാമില് നഴ്സായി ജോലി ചെയ്യുന്നു. ഏക സഹോദരന് നിഖില്‍ 8 ആീ ക്ലാസില്‍ പഠിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല