മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ സെന്റ് തോമസ് ആര്‍.സി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്തുമസ് കരോള്‍ പുതുമയാര്‍ന്ന പ്രകടനത്താലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. ന്യൂഖാല്‍ ഗ്രീന്‍, റ്റിബെര്‍ലി ബാഗുളി മേഖലകളില്‍ നിന്നും ആരംഭിച്ച കരോള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു മൂന്നു ദിവസം കൊണ്ട് മുഴുവന്‍ വീടുകളിലും ക്രിസ്തുമസ് സന്ദേശം എത്തിച്ചു.
ആടിയും പാടിയും വീടുകള്‍ തോറും കയറിയിറങ്ങിയ സാന്തക്ലോസിന് മുഴുവന്‍ ഭവനങ്ങളില്‍ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. ശ്രൂഷ്‌ബാറി രൂപതാ ചാപ്ലയിന്‍ ഫാ; സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ അലക്സ് വര്‍ഗീസ്, മാര്‍ട്ടിന്‍ മലയില്‍ തുടങ്ങിയവര്‍ കരോളിനു നേതൃത്വം നല്‍കി. കരോളിന്റെ വിജയതയാനായി സഹകരിച്ച ഫാ: സജി മലയില്‍ നന്ദി രേഖപ്പെടുത്തി.
പിറവി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ 24 നു രാത്രി 8.30 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് പള്ളിയിലും പുതുവര്‍ഷ തിരുക്കര്‍മ്മങ്ങള്‍ 31 നു രാത്രി 7.30 മുതല്‍ സെന്റ് എലിസബത്ത് പള്ളിയിലും നടക്കുമെന്ന് ട്രസ്റ്റിമാരായ് അലക്സ് വര്‍ഗീസ്, മാര്‍ട്ടിന്‍ മലയില്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല