1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2011

സാബു ചുണ്ടക്കാട്ടില്‍

ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തിലുള്ള നൈറ്റ് വിജില്‍ ശ്രുശ്രൂഷകള്‍ ഇരുപത്തിയൊന്നാം തീയ്യതി വെള്ളിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ലോങ്ങ്‌സൈറ്റിലെ സെന്റ്‌ ജോസഫ് പള്ളിയില്‍ വെള്ളിയാഴ്ച രാത്രി പത്ത് മുതല്‍ ശനിയാഴ്ച പുലര്‍ച്ച നാല് മണി വരെയാണ് ശ്രുശ്രൂഷകള്‍. ഫാ: സിന് പാലക്കാപ്പള്ളി മുഖ്യ കാര്‍മികനായിരിക്കും. പ്രത്യേക ജപമാല പ്രാര്‍ഥനകളും ദിവ്യബലി, ആരാധന, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നൈറ്റ് വിജിന്റെ ഭാഗമാകും. ശ്രുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ടീം സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:
St. Joseph CHurch
Portland Crescent
Long sight
Manchestter M13 0B4

ഓക്സ്ഫോര്‍ഡ് നൈറ്റ് വിജില്‍ വെള്ളിയാഴ്ച


ഓക്സ്ഫോര്‍ഡ് നൈറ്റ് വിജില്‍ ഇരുപത്തിയൊന്നാം തീയ്യതി വെള്ളിയാഴ്ച നടക്കും. സെന്റ്‌ ആന്റണി ഓഫ് പാദുവ റോമന്‍ കാത്തലിക് പള്ളിയില്‍ വെള്ളിയാഴ്ച രാത്രി ഒന്‍പത് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 5 വരെയാണ് നൈറ്റ് വിജില്‍ ശ്രുശ്രൂഷകള്‍. ഫാ: ജോസ് ടോം SDB കാര്‍മികത്വം വഹിക്കും. നൈറ്റ് വിജില്‍ ശ്രുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാത്തച്ചന്‍ മടുക്കക്കുഴി:07969365686
പോളി: 07878363988
പള്ളിയുടെ വിലാസം:
St. Anthony of Padua Roman Catholic Church
HS Headdly Way
Headington
Oxford OX37SS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.