മാഞ്ചസ്റ്റര്‍: വലിയ നോമ്പിന്റെ ആരംഭത്തില്‍ മൂന്നാമത് മൂന്നാമത് മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ശനിയാഴ്ച്ച ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ധ്യാനം നടക്കുന്നത് സെന്റ് ആന്റണീസ് കാത്തലിക് പ്രൈമറി സ്‌കൂളിലാണ്.
യേശുവുമായി ആത്മബന്ധം പരിപോഷിപ്പിക്കുന്നതിനും ദൈവസ്‌നേഹത്തില്‍ ആഴപ്പെട്ട് പരിശുദ്ധാത്മാവിന്റെ കൃപാഭിഷേകങ്ങള്‍ വര്‍ദ്ധിപ്പിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ നവ തലമുറയ്ക്ക് നേര്‍വഴി കാണിക്കുവാനും ഉപകരിക്കുന്ന ധ്യാനം വൈകുന്നേരം നാലിന് സമാപിക്കും.
ധ്യാനസമയങ്ങളില്‍ വി.കുമ്പസാരം, ആത്മീയ പങ്കുവയ്ക്കല്‍, വിടുതല്‍ ശുശ്രൂഷ, ഗാനശുശ്രൂഷ, കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം എന്നിവ ഉണ്ടായിരിക്കുമെന്ന് ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.ധ്യാനത്തിന് മുന്നോടിയായുള്ള ഒരുക്ക ശുശ്രൂഷകളും ഹോം മിഷനുകളും യു.കെ. സെഹിയോന്‍ മിനിസ്ര്ടിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അലക്‌സ് : 07985641921
മാര്‍ട്ടിന്‍ :07951745564
വിലാസം : St. Antonys RC Primary School , M22 ONT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല