വിവാഹം തീരുമാനിച്ചപ്പോള്‍ മുതല്‍ അതു വേണ്ടെന്നു വയ്ക്കുമെന്ന തരത്തിലാണു ബോളിവുഡ് താരം മനീഷ കൊയ്രാള പെരുമാറിയത്. നേപ്പാള്‍ സ്വദേശിയായ ബിസിനസുകാരന്‍ സമ്രാട്ട് ദഹലുമായുള്ള വിവാഹം ആദ്യം മുതല്‍ത്തന്നെ കല്ലുകടിയിലാണു തുടങ്ങിയത്. വിവാഹം കഴിഞ്ഞയുടന്‍ ഷൂട്ടിങ്ങിനു മനീഷ ഇന്ത്യയിലേക്കു വന്നതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. തിരിച്ചു സ്വന്തം നാടായ നേപ്പാളിലേക്കു പോകാന്‍ മനീഷ പലപ്പോഴും മടിക്കുകയും ചെയ്തു. ഒടുവില്‍ മുംബൈയിലേക്കു താമസം മാറി ഭര്‍ത്താവില്‍ നിന്നു വേര്‍പിരിയാന്‍ തന്നെ മനീഷ തീരുമാനിച്ചുവെന്നാണു വാര്‍ത്തകള്‍.
2010 ജൂണിലായിരുന്നു ഇവരുടെ വിവാഹം. ആറു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫെയ്സ്ബുക്കില്‍, തനിക്കു ഭര്‍ത്താവില്‍ നിന്നു ഡിവോഴ്സ് വേണമെന്നു മനീഷ പോസ്റ്റ് ചെയ്തു. പിന്നീട് മനസു മാറ്റി. എങ്കിലും ഏറ്റവും മോശം ശത്രു തന്‍റെ ഭര്‍ത്താവാണെന്ന് അടുത്ത പോസ്റ്റും ഉടന്‍ വന്നു. ഒടുവിലിതാ ഡിവോഴ്സ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണു മനീഷ.
മുംബൈയില്‍ സെറ്റില്‍ ചെയ്യാനും ഉറപ്പിച്ചിട്ടുണ്ട്. ഈയിടെയാണു മുംബൈയിലെ തന്‍റെ വീട്ടില്‍ സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചത്. അന്നാണു ഭര്‍ത്താവുമായുള്ള ഡിവോഴ്സിന്‍റെ പ്രോസസ് നടന്നുവരികയാണെന്ന് മനീഷ പ്രഖ്യാപിച്ചത്. തമിഴില്‍ ധനുഷിനൊപ്പം അഭിനയിച്ച മനീഷ ബിഗ് സ്ക്രീനില്‍ തിരിച്ചു വരവ് പ്രതീക്ഷിച്ചുകൊണ്ടു കൂടിയാവും ഡിവോഴ്സിന് തയാറെടുത്തത്. എന്നാല്‍ അമ്മ വേഷങ്ങളിലേക്കു ചേക്കേറാന്‍ മനീഷ തയാറാവുമോ എന്നു തന്നെ അറിയേണ്ടിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല