സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ വിളയാട്ടം, പ്രതിഷേധമായി മനേക ഗാന്ധിയുടെ വെബ്സൈറ്റ് മലയാളികള്‍ തകര്‍ത്തു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയായ മനേക ഗാന്ധി മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് ഇന്ത്യ എന്ന വെബ്സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്സ് എന്ന ഹാക്കിര്മാരുടെ സംഘം ഹാക്ക് ചെയ്തത്.
ഹാക്ക് ചെയ്ത പേജില്‍ തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ശിലുവമ്മ എന്നയാള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ത്തയും ചിത്രവും നല്‍കിയിട്ടുണ്ട്. തെരുവ് നായ്ക്കള്‍ ഇല്ലാത്ത ഇന്ത്യ എന്ന തലക്കെട്ടിലാണ് ചിത്രവും വാര്‍ത്തയും പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ക് ചെയ്തത്.
തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുവദിക്കില്ലെന്ന മനേക ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് സൂചന. നേരത്തെ നിരവധി പാക് വെബ്സൈറ്റുകളും ബംഗ്ലാദേശ് വെബ്സൈറ്റുകളും കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല