സ്വന്തം ലേഖകന്‍: യുഎസിലെ മന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റി, എട്ടു പേര്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരുക്ക്. വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ച് കയറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ടു 3.15ന് ആയിരുന്നു സംഭവം.
വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. 29 കാരനായ സെയ്ഫുള്ള സയ്‌പോവ് എന്ന കുടിയേറ്റക്കാരനാണ് ഇയാളെന്നാണു സൂചന. ഇയാളുടെ കയ്യില്‍നിന്നു രണ്ടു തോക്കുകള്‍ കണ്ടെടുത്തു. ഇവ കളിത്തോക്കുകള്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാടകയ്‌ക്കെടുത്ത വാനുമായി എത്തിയ അക്രമി തിരക്കുള്ള സൈക്കിള്‍ പാതയിലേക്കു വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സൈക്കിളുകള്‍ ഇടിച്ചു തെറിപ്പിച്ച വാന്‍ ഒരു സ്‌കൂള്‍ ബസിലും ഇടിച്ചാന്‍ നിന്നത്. സംഭവം ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല