1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2012

ജ്യോതിസ് കുമ്പിളുവേലില്‍

മതമൈത്രിക്ക് പേരുകേട്ട മണിമല പൂജരാജക്കളുടെ<ആഞ>തിരുരൂപം വഹിച്ചുകൊണ്ട് വഴിനിറഞ്ഞു നീങ്ങുന്നഭക്തജനങ്ങള്‍… നേര്‍ച്ചക്കുടം എടുക്കാന്‍ തിരക്കുകൂടുന്ന നാനാജാതി മതസ്തര്‍.. അവര്‍ക്കിടയിലൂടെ<ആഞ>ശരണംവിളികളുംമായി സന്നിധാനത്തിലേക്ക് പോകുന്ന അയ്യപ്പഭക്തര്‍… രാഷ്ട്രീയ- സാംസ്ക്കാരിക- ആതമീയ- വിദ്യാഭാസ മേകലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥന്മാര്‍ക്ക് ജന്മംനല്‍കിയ മണിമലയുടെ മക്കള്‍ വീണ്ടും ജൂണ്‍ രണ്ടിന് ഉച്ചയ്ക്കു 2 മുതല്‍ 10 വരെ ഒത്തുകൂടുന്നു.

പറഞ്ഞു നിര്‍ത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങാന്‍, വീണ്ടും ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു തുടങ്ങാന്‍, ഓര്‍മ്മകള്‍ പുതുക്കി ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍…. ഈ നാട്ടുസല്ലപത്തിലേക്ക്, സംഗീത സദസിലേക്ക്, നര്‍മവേദിയിലേക്ക് എല്ലാ മണിമലക്കാരെയും മണിമലയുടെ സമീപ പഞ്ചായത്തുകളില്‍നിന്നും പ്രവാസികളായി യു.കെയിലുള്ള എല്ലാ നാട്ടുകാരെയും ഈ സുഹൃത് സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ നേരെത്തെ അറിയിക്കുകയാണെങ്കില്‍ താമസ സൌകര്യം നല്‍കുന്നതാണ്.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി എല്ലാവരും സംഘാടകരുമായി എത്രയും പെട്ടെന്ന് താഴെക്കൊടുത്തിരിക്കുന്ന ടെലഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. സാജു വെള്ളപ്ളാമുറിയില്‍ 07882643201, സാബു വെള്ളപ്ളാമുറിയില്‍ 07576795367, ജോര്‍ജുകുട്ടി ആലപ്പാട്ട് 07909115124, സണ്ണി ഏറത്തടത്ത് 07809445345
വേദിയുടെ വിലാസം: St. John Methodist Church Hall, Bakers Street, Potters Bar, Heartford Share, EN6 2DZ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.