നാടിന്റെ മധുരതരമായ ഓര്‍മ്മകള്‍ അയവിറക്കിയ രണ്ടാമത് മണിമല സംഗമം വര്‍ണാഭമായി .ഇക്കഴിഞ്ഞ ശനിയാഴ്ച ഹീത്രൂവിനടുത്തുള്ള ആസ്ക്കൊട്ടില്‍ നടന്ന സംഗമം മണിമല നിവാസികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി. 28 -ണ് ഉച്ചയ്ക്ക് രണ്ടു മണിക്ക് തന്നെ പരിപാടികള്‍ ആരംഭിച്ചു.ഷീനും സോഫിയും ചേര്‍ന്നു ആലപിച്ച പ്രാര്‍ത്ഥനഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി .പരിപാടികളുടെ സംഘാടകനായ ജേക്കബ് കൊയെപ്പുരം സ്വാഗതം പറഞ്ഞു.
പിന്നീടു നടന്ന ഫാമിലി ചാറ്റ്,നാടിന്റെ ഓര്‍മ്മകള്‍ പങ്ക് വയ്ക്കല്‍, ഗാനങ്ങള്‍, കുട്ടികളുടെ ഡാന്‍സ്,ഭരതനാട്യം,ബോളിവുഡ് ഡാന്‍സ് മറ്റു കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. മലയാളത്തിന് അന്യം നിന്ന് കൊണ്ടിരിക്കുന കഥാപ്രസംഗം മാഞ്ചസ്ട്ടറില്‍ നിന്നും വന്ന സിസിലി അവതരിപ്പിച്ചത് ഏവര്‍ക്കും ഹൃദ്യമായി .അടുത്ത വര്‍ഷം സാജു വെള്ളപ്ലാമുറിയുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം വീണ്ടും ഒരുമിച്ചു കൂടാമെന്ന് തീരുമാനിച്ച് ഭക്ഷണത്തിന് ശേഷം ഏവരും പിരിഞ്ഞു.
Videos
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല