1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2012

നാടൊരുങ്ങി നാട്ടാരുമൊരുങ്ങി മണിമല സംഗമത്തിന്റെ തിരി തെളിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ജൂണ്‍ രണ്ട് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ പത്തു വരെ ആയിരിക്കും വിശേഷങ്ങള്‍ പങ്കു വെയ്ക്കാന്‍ മണിമലക്കാര്‍ ഒത്തു കൂടുക. ദൂരെ നിന്നും വരുന്നവര്‍ക്ക് താമസത്തിനായി മണിമലക്കാരുടെ ഭവനങ്ങള്‍ തന്നെ ഒരുങ്ങികഴിഞ്ഞു. ഇതിനോടകം തന്നെ എല്ലാവരെയും നേരിട്ട് ബന്ധപ്പെട്ട് കഴിഞ്ഞു.

പോട്ടേഴ്‌സ് ബാറിലെ ബേക്കര്‍ സ്ട്രീറ്റിലുള്ള സെന്റ് ജോണ്‍സ് മെത്തഡിസ്റ്റ് ചര്‍ച്ച് ഹാളിലാണ് സംഗമം നടക്കുക. കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നേരത്തെ അറിയിച്ചാല്‍ സമയക്രമീകരണം എളുപ്പമായിരികും. എല്ലാവരും കൃത്യ സമയം പാലിക്കാന്‍ സവിനയ ം അപേക്ഷികുന്നു. മെയ് 25 വരെ പരിപാടിയില്‍ പങ്കെടുക്കാന്‍ ബുക്ക് ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു വര്‍ഗീസ് വെള്ളപ്ലാമുറിയില്‍-07882643201, സാബു വര്‍ഗീസ് വെള്ളപ്ലാമുറിയില്‍-07576795367, സണ്ണി വര്‍ഗീസ് ഏറത്തേടത്ത്-07809445345, ജോര്‍ജ്ജ് കുട്ടി വര്‍ഗീസ് ആലപ്പാട്ട്-07909115124.

വേദിയുടെ വിലാസം:

St.Johns Methodist Church Hall
Baker tSreet
Pottersbar EN6 2DX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.