1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2023

സ്വന്തം ലേഖകൻ: ണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തിയ സംഭവത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ടതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് വൻ തോതിൽ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ. അന്വേഷണത്തിന് ശുപാർശ ചെയ്തത്.

ഇതോടൊപ്പം, കഴിഞ്ഞ മൂന്നു മാസത്തോളമായി തുടരുന്ന മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറത്തുവെച്ച് നടത്തണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി സമർപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഫോൺ ഉടമയെ അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തായത്.

വീഡിയോ പുറത്തുവന്നതോടെ രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. പ്രതിപക്ഷ പാർട്ടികളും മണിപ്പൂരിലെ സംഘർഷത്തിന് അയവുവരുത്താൻ വേണ്ടി കേന്ദ്ര സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. മേയിൽ തുടങ്ങിയ സംഘർഷം വലിയ നാശനഷ്ടങ്ങൾക്കാണ് വഴിവച്ചത്.

സാഹചര്യം രൂക്ഷമായതോടെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാലല്ലാതെ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ബിരേൻ സിങ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.