1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2023

സ്വന്തം ലേഖകൻ: വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തേയ് സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടി. കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലയിൽ നടന്ന സംഘർഷത്തിൽ 17 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

മെയ്തേയ് സ്ത്രീകൾ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളിൽ ബാരിക്കേഡ് സോൺ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അസം റൈഫിൾസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) അവരെ തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ സേനയ്ക്ക് നേരെ കല്ലേറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സായുധ സേനയും മണിപ്പൂർ പൊലീസും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

അതേസമയം, കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ, ഇംഫാൽ ഈസ്റ്റിലും വെസ്റ്റിലും നൽകിയ കർഫ്യൂ ഇളവുകൾ പിൻവലിച്ചതായി ജില്ലാ മജിസ്‌ട്രേറ്റുകൾ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിൽ നേരത്തെ തന്നെ രാത്രി കർഫ്യൂ നിലവിലുണ്ട്.

മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തില്‍പ്പെട്ടയാളുകളുടെ സംസ്‌കാര ചടങ്ങ് ഹൈക്കോടതി തടഞ്ഞു. തത്സ്ഥിതി തുടരാനാണ് നിര്‍ദേശം. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്റര്‍നാഷണല്‍ മെയ്‌തെയ് ഫോറം നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി ഇടപ്പെട്ട മണിപ്പൂര്‍ ഹൈക്കോടതി, സംസ്‌ക്കാരം നടത്തേണ്ട സ്ഥലത്തില്‍ സമവായം ഉണ്ടാക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തത്ക്കാലം സംസ്‌കരിക്കാതെ തല്‍സ്ഥി തുടരാനാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം. ഒരാഴ്ചത്തേക്കാണ് സംസ്‌ക്കാരം തടഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.