1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2016

സ്വന്തം ലേഖകന്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കും, അന്വേഷണം തീരുമ്പോള്‍ മണിയുടെ സഹോദരന് ജയിലിലെ അരിയുണ്ടയെന്ന് നടന്‍ സാബു. കഴിഞ്ഞ ദിവസമാണ് അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കലാഭവന്‍ മണി മരിച്ച് മൂന്ന് മാസം പിന്നിടുമ്പോഴും അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തിലാണ് അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറുന്നത്.

മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതേസമയം
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം കഴിയുമ്പോള്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് തരികിട സാബു വ്യക്തമാക്കി. രാമകൃഷ്ണനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ നിറഞ്ഞ ഫേസ്ബുക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സാബു ഇങ്ങനെ പറഞ്ഞത്.

കലാഭവന്‍ മണിക്ക് ഫാന്‍സ് അസോസിയേഷന്‍ നല്‍കിയ പശുക്കളെ അതിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി രാമകൃഷ്ണന്‍ കൊണ്ടുപോയി. കേസ് നടത്താന്‍ പണം വേണമെന്ന് പറഞ്ഞാണ് രാമകൃഷ്ണന്‍ പശുക്കളെ കൊണ്ടു പോയത്.

മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്ന് ഇറക്കി വിടുമെന്നു രാമകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ മണിയുടെ ഭാര്യയുടെ താക്കീതിനെ തുടര്‍ന്ന് ആ ഉദ്യമത്തില്‍ നിന്ന് പിന്‍മാറിയതായും സാബു ആരോപിച്ചു.

സാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

സീ ബീ ഐ അന്വേഷണം കഴിയുമ്പൊ മിക്കവാറും രാമേഷ്ണന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാന്‍സ് അസോസിയേഷന്‍ ആളുകള്‍ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വില്‍പ്പിച്ച് കാഷും കൊണ്ട് രാമേഷ്ണന്‍ പോയി. കേസ് നടത്താന്‍ രാമേഷ്ണന്‍ കാഷ് വേണമത്രെ!!!!!! എന്റെ അറിവില്‍ പോലീസോ സീ ബീ ഐ യോ തുടങ്ങി ഒരു ഏജന്‍സികളും കാഷ് വാങ്ങി കേസ് അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കര്‍ക്കശമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാമേഷ്ണന്‍ ആ ഉദ്യമത്തില്‍ നിന്നു പിന്മാറി എന്നത് മറ്റൊരു വാര്‍ത്ത. ഇനി ഹെന്തെല്ലാം കാണാന്‍ ഇരിക്കുന്നു.
എന്നിട്ട് സാബു ഇപ്രകാരം അരുള്‍ ചെയ്തു:
യധാ യധാ ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരത;
അഭ്യുദ്ധാനം അധര്‍മസ്യ തധത്മാനം ശ്രീജാമ്യഹം.
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്‌കൃതാം;
ധര്‍മ സംസ്താപനാര്‍തായ:
സംഭവാമി യുഗേ യുഗേ.
എന്നു പറഞ്ഞാല്‍ ഞാന്‍ ഇനീം ഇനീം വരുമെന്നു ചുരുക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.