സ്വന്തം ലേഖകന്‍: പ്രേക്ഷകര്‍ തിയറ്ററില്‍ വരുന്നത് നടിമാരുടെ നഗ്‌നത കണ്ടു രസിക്കാനല്ല, ട്വിറ്ററില്‍ കിടിലന്‍ മറുപടിയുമായി മഞ്ജിമ മോഹന്‍. നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് മോശമായി ട്വിറ്ററില്‍ പരാമര്‍ശം നടത്തിയയാള്‍ക്കാണ് മഞ്ജിമ ചുട്ട മറുപടി കൊടുത്തത്. ഇയാളുടെ വാദം റീ ട്വീറ്റ് ചെയ്തായിരുന്നു മഞ്ജിമയുടെ പ്രതികരണം.
‘നടിമാരുടെ നഗ്‌നത കാണാനാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത് എന്ന് ചിന്തിക്കുന്നുവെങ്കില്‍ അത് തെറ്റാണ് സാര്‍, ജനങ്ങള്‍ വരുന്നത് നല്ല സിനിമകള്‍ കാണാനാണ് അല്ലാതെ വസ്ത്രത്തിന്റെ ഇറക്കകുറവ് കാണാനല്ല ‘ മഞ്ജിമ ട്വിറ്ററില്‍ കുറിച്ചു. ‘അയാളുടെ സംസാരം എനിക്ക് ഇഷ്ടമായില്ല. സാധാരണ ഗതിയില്‍ ഇങ്ങന പ്രതികരിക്കാറില്ല. ആ ട്വീറ്റ് എന്റെ ആത്മാഭിമാനത്തെ അപമാനിക്കുന്ന പോലെ തോന്നി.’
‘കൂടാതെ സിനിമാ ഇന്‍ഡസ്ട്രിയെ മൊത്തത്തില്‍ മോശമാക്കി സംസാരിക്കുന്ന പോലെയും തോന്നി. ഇത്തരത്തിലുളള പോസ്റ്റുകളും കമന്റുകളും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് സംസാരിച്ചത് ഒട്ടും ശരിയായി തോന്നിയില്ല. അത് കൊണ്ടാണ് പ്രതികരിച്ചത് ‘ മഞ്ജിമ മോഹന്‍ പറയുന്നു.
മഞ്ജിമയുടെ ട്വീറ്റിന് നിരവധി പേര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തയാള്‍ പിന്‍വലിച്ചു. ബാലതാരമായെത്തി ഏവരുടെയും മനം കവര്‍ന്ന മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലേയും അച്ചം എന്‍ബത് മടമൈയെടാ എന്ന ഗൗതം മേനോന്‍ ചിത്രത്തിലേയും നായികാ വേഷങ്ങളിലൂടെ യുവ പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഉദയനിധി സ്റ്റാലിന്റെ പുതിയ ചിത്രമാണ് മഞ്ജിമയുടേതായി ഉടനെ പുറത്തു വരാനിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല