സാബു ചുണ്ടക്കാട്ടില്‍ (പ്രെസ്റ്റന്‍): കേരള ക്രിസ്തീയ സഭയിലെ ഏറ്റവും പ്രശസ്തനായ ഗാന രചയിതാവും, സംഗീത സംവിധായകനും , വചനപ്രഘോഷകനുമായ ഫാ. ഷാജി തുമ്പേച്ചിറ രചനയും , സംഗീതവും നിര്‍വഹിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആല്‍ബംമഞ്ഞ് ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ വികാരി ജെനെറല്‍ ഫാ . തോമസ് പാറയടിക്കു നല്‍കി പ്രകാശനം ചെയ്തു. വികാരി ജെനെറല്‍മാരായ റെവ. ഡോ ,മാത്യു ചൂരപൊയ്കയില്‍ , ഫാ. സജി മലയില്‍പുത്തെന്‍പുര , ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപതയിലെ വിവിധ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ ആയ വൈദികര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു .ഇന്നലെ പ്രെസ്റ്റന്‍ കത്തീഡ്രലില്‍ വച്ച് നടന്ന രൂപതയിലെ വിവിധ കമ്മീഷന്‍ ചെയര്മാന്മാരുടെ മീറ്റിങ്ങില്‍ വച്ചാണ് പ്രകാശനം നടത്തിയത് മൂവായിരത്തിലധികം ഗാനങ്ങളുടെ രചനയും , സംഗീതവും നിര്‍വഹിച്ചു നിരവധി ആളുകളെ ഈശോയിലേക്കെത്തിച്ച ഷാജി അച്ചന്‍ കേരള കാതോലിക്കാ സഭക്ക് നല്‍കിയ സേവനങ്ങള്‍ നിസ്തുലങ്ങള്‍ ആണ് എന്ന് പ്രകാശനം നിര്‍വഹി ച്ചുകൊണ്ടു പിതാവ് പറഞ്ഞു . ക്രിസ്മസ് കരോള്‍ സര്‍വീസിനും , വിശുദ്ധ കുര്‍ബാനക്കും ആലപിക്കാവുന്ന രീതിയില്‍ ഉള്ള പന്ത്രണ്ടു മനോഹര ഗാനങ്ങള്‍ ആണ് സി ഡി യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . എല്ലാ പാട്ടുകളുടെയും കരൊക്കെയും സി ഡിയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട് യൂറോപ്പിലും കേരളത്തിലും , ചിത്രീകരണം നിര്‍വഹിച്ച ആല്‍ബത്തിലെ പാട്ടുകള്‍ ഉള്‍പ്പെടുത്തിയ ദൃശ്യാവിഷ്‌കാരവും https://youtu.be/5ylmawLCBLM എന്ന യു ട്യൂബ് ചാലില്‍ ലഭ്യമാകും . ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ധ്യാന ശുശ്രൂഷകളില്‍ ഫാ. ഷാജി തുമ്പേചിറയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് മുതല്‍ ഞായറാഴ്ച വരെ ലിവര്‍പൂളിലെ , തുടര്‍ന്ന് ക്ലിഫ്ടന്‍ രൂപതയിലെ വിവിധ സ്ഥലങ്ങളിലും ആണ് ശുശ്രൂഷകള്‍ നടക്കുക , സി ഡി . ലഭ്യമാക്കുന്നതിന് താഴെ പറയുന്ന നമ്പറില്‍ ബന്ധപെടുക 07737171244.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല