സ്വന്തം ലേഖകന്‍: 24 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടെ ആദ്യമായി മഞ്ജു വാര്യര്‍ തമിഴിലേക്ക്: അരങ്ങേറ്റം സൂപ്പര്‍ നായകനും സൂപ്പര്‍ സംവിധായകനുമൊപ്പം. ധനുഷ്, വെട്രിമാരന്‍ ജോഡി വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ അസുരനില്‍ നായികാ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ധനുഷ് തന്റെ ട്വിറ്ററിലൂടെ വാര്‍ത്ത പുറത്ത് വിട്ടത്.
നിത്യഹരിത നായിക മഞ്ജു വാര്യര്‍ അസുരനിലെ പ്രധാന സ്ത്രീ കഥാപാത്രം അവതരിപ്പിക്കും. ആ പ്രതിഭയോടൊപ്പം ജോലി ചെയ്യാനും അവരുടെ കഴിവ് അടുത്ത് കാണു ട്വിറ്ററില്‍ കുറിച്ചു. മഞ്ജു വാര്യരുടെ ആദ്യത്തെ തമിഴ് സിനിമയാകും അസുരന്‍. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ ജനിച്ച മഞ്ജു വാര്യര്‍ 1995 ലാണ് മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്.
ഒടിയനു ശേഷം ലൂസിഫര്‍, ജാക്ക് ആന്റ് ജില്‍, മരയ്ക്കാര്‍ എന്നീ സിനിമകളാണ് മഞ്ജുവിന്റേതായി മലയാളത്തില്‍ റിലീസിന് തയ്യാറെടുക്കുന്നത്. ആടുകളം, വട ചെന്നൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. വി.ഐ.പി 2 നിര്‍മ്മതാവായ കലൈപുലി എസ് തനു ആണ് നിര്‍മാണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല