ബര്‍മിംഗ്‌ഹാമില്‍ നടക്കുന്ന മണ്ണാറപ്പാറ ഇടവക അംഗങ്ങളുടെ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് ആറിന് സെഡ്ജിലിയിലെ സെന്റ് ചാഡ് ആന്‍ഡ് ഓള്‍ സെയിന്റ്സ് പള്ളിയങ്കണത്തിലാണ് സംഗമം നടക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പിനും ശേഷമാണ് സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായത്.
മണ്ണാറപ്പാറ ഇടവകയില്‍ നിന്നും യു കെ യിലേക്ക് കുടിയേറിയവരുടെ ഒരു സംഗമം എന്നത് വളരെ നാളുകളായി എല്ലാവരും ആഗ്രഹിച്ചിരുന്നതാണ്. ഒടുവില്‍ ഈ സ്വപനം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ആഗസ്റ്റ് ആറിന് നടക്കുന്ന ഇടവക സംഗമം ഒരു ഒത്തുകൂടലിന്റെ വേദിയായി കണ്ട് മുന്‍ കൂട്ടി തന്നെ എല്ലാവരും തങ്ങളുടെ അവധികള്‍ നേരത്തെ തന്നെ ബുക്ക്്് ചെയ്തു കഴിഞ്ഞു. രാവിലെ 10 ന് കുര്‍ബ്ബാനയൊടുകൂടിയാണ് സംഗമത്തിന് തുടക്കം കുറിക്കുന്നത്.
ഈ ഇടവകയില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് വിവാഹം കഴിച്ചയച്ച ഭൂരിഭാഗം പെണ്‍കുട്ടികളുടെ കുടുംബങ്ങളും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യം കാണിച്ചത് ഇതിന്റെ ഒരു പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 07717665236,07533970299
സംഗമം നടക്കുന്ന സ്ഥലം –
St. Chads and All Saints church,
2 Catholic lane, Sedgeley, DY3 3UE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല