വ്യവസായികള്‍ക്ക് ഇപ്പോള്‍ പുതിയ തലമുറയെ വേണ്ട. അനുഭവസമ്പത്ത് നിറഞ്ഞ പഴയ ജീവനക്കാര്‍ ഇന്നും ജോലിക്കായി പരക്കം പായുമ്പോള്‍ പുതിയ തലമുറയെ ആര്‍ക്കു വേണം എന്നാണ് ഇവര്‍ ചോദിക്കുന്നത്. പഠിച്ചിറങ്ങുന്ന പല യുവാക്കള്‍ക്കും പരിശീലനവും ശ്രദ്ധയും കൊടുത്ത് ജോലിക്ക് വയ്ക്കുന്നത് സുരക്ഷിതമല്ല എന്നാണു മിക്ക കമ്പനികളും പറയുന്നത്. മാത്രവുമല്ല അനുഭവസമ്പത്ത് നിറഞ്ഞ ഒരു പാട് ജീവനക്കാര്‍ ആവശ്യത്തിന് ലഭിക്കുന്നുമുണ്ട് എന്ന ഈ സാഹചര്യത്തില്‍ വില കൊടുത്തു കടിക്കുന്ന പട്ടിയെ ആരും വാങ്ങുകില്ല.
ചിലപ്പോഴെങ്കിലും യുവാക്കള്‍ കമ്പനിയുമായി പിണങ്ങിപ്പിരിഞ്ഞു അടുത്ത കമ്പനിയിലേക്ക് പോകുന്നുണ്ട്. ഇത് പല രീതിയിലുള്ള നഷ്ടവും കമ്പനിക്കും ഉണ്ടാക്കുന്നു. അനുഭവ സമ്പത്തിലാത്ത എന്‍ജിനീയര്‍മാരെ ഇപ്പോള്‍ ജോലിക്കെടുക്കുന്നില്ല എന്ന് ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ യുവത്വത്തിനെ പരിശീലിപ്പിച്ചു അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള നിക്ഷേപത്തിനായി മിക്ക കമ്പനികളും ഇന്ന് മടിക്കുന്നുണ്ട്.
അഞ്ഞൂറ് മാനേജ്മെന്റ് പങ്കെടുത്ത ഒരു സര്‍വേയില്‍ പകുതിയിലധികം പേരും പഴയ അനുഭവസമ്പത്തുള്ള ജീവനക്കാര്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. ഇതില്‍ എഴുപതു ശതമാനം ആളുകളും പഴയ ജീവനക്കാരുടെ തൊഴിലില്ലായ്മ യുവാക്കളുടെ ജോലി സാഹചര്യത്തിന് പ്രതികൂലമായി ബാധിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തി. ബിരുദധാരികളുടെ കാര്യത്തിലും ഇതേ പ്രശ്നം തന്നെയാണ് കണ്ടു വരുന്നത്. എഞ്ചിനീയറിംഗ് ഫീല്‍ഡില്‍ ഈ സാഹചര്യം വന്‍ സ്വാധീനമാണ് ചെലുത്തുന്നത്. സര്‍ക്കാര്‍ യുവാക്കളെ സഹായിക്കുന്നതിനായി മുന്പോട്ട് വന്നിട്ടുണ്ട്. പുതിയ യുവാക്കളെ ജോലിക്കായി എടുക്കേണ്ടത് എത്രമാത്രം ആവശ്യമാണെന്ന് കമ്പനികളെ അധികൃതര്‍ അറിയിക്കുന്നു. ഇതിനായുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ജോലിയില്‍ നിന്നും വിരമിക്കാന്‍ പോകുന്ന എഞ്ചിനീയര്‍മാരുടെ എണ്ണം 100,000 ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല