സ്വന്തം ലേഖകന്‍: ബോളിവുഡിലേക്ക് ഉടനില്ല, എന്നാല്‍ ഒരാളുടെ നായികയാക്കാമെങ്കില്‍ നോക്കാമെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് മാനുഷി പഠനം ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് വരാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയത്. ബിരുദം സ്വന്തമാക്കുകയാണ് ആദ്യ ലക്ഷ്യം. നല്ലൊരു ഡോക്ടറാവണമെങ്കില്‍ നല്ലൊരു അഭിനേതാവ് കൂടിയാവണമെന്ന അച്ഛന്റെ വാക്കുകളാണ് എപ്പോഴും ഓര്‍ക്കാറുള്ളത്.
ഏത് വിഷമസന്ധിയിലും ഒരു കുഴപ്പവുമില്ലെന്ന് രോഗികളെ തോന്നിപ്പിക്കണമെങ്കില്‍ ഒരുതരം അഭിനയം തന്നെ വേണ്ടിവരും. അതുകൊണ്ട് ഞാന്‍ അത് രണ്ടും ഒന്നിച്ച്‌കൊണ്ടുപോകും എന്നാണ് തോന്നുന്നത്. എന്തായാലും ഇപ്പോള്‍ മനസ്സില്‍ ബോളിവുഡില്ല. അടുത്തൊന്നും സിനിമാരംഗത്ത് പ്രവേശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. ഇപ്പോള്‍ ആര്‍ത്തവശുചിത്വം സംബന്ധിച്ച കാമ്പയിനിന്റെ ഭാഗമായി താന്‍ യാത്രയില്‍ ആയിരിക്കുമെന്നും മാനുഷി പറഞ്ഞു.
ആമിര്‍ ഖാനൊപ്പം ജോലി ചെയ്യുക എന്നത് ഒരു സ്വപ്‌നമായിരുന്നു. എന്നെങ്കിലും സിനിമാരംഗത്ത് എത്തിയാല്‍ ആമിറിനൊപ്പം ജോലി ചെയ്യണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ സിനിമകള്‍ വെറും വിനോദോപാധികളല്ല, സാമൂഹിക പ്രസക്തിയുള്ളവയുമാണ് എന്നതു തന്നെ കാരണം. അതുകൊണ്ട് ഈ സിനിമകളിലെ അഭിനം എനിക്ക് ഏറെ സംതൃപ്തി നല്‍കുമെന്ന് തോന്നുന്നു. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരിയായ റീത ഫാരിയയെ സന്ദര്‍ശിക്കുക എന്നതാണ് മറ്റൊരു ആഗ്രഹമെന്നും മാനുഷി വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല