സ്വന്തം ലേഖകൻ: ന്യൂസിലാന്‍ഡ് പാര്‍ലമെന്‌റിലെ പ്രസംഗത്തിലൂടെ ഒരിക്കല്‍ വൈറലായ എംപിയായിരുന്നു ഹന റൗഹിതി മൈയ്പി ക്ലാര്‍ക്ക്. ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന പട്ടം നേടിയ ക്ലാര്‍ക്ക്, പ്രസംഗത്തിനിടെ പരമ്പരാഗത മാവോഹി ഡാന്‍സ് ചെയ്തും ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞും ഒരിക്കല്‍ കൂടെ വൈറലായിരിക്കുകയാണ്.
ട്രീറ്റി പ്രിന്‍സിപ്പിള്‍ ബില്ലിന്റെ ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുമ്പോഴായിരുന്നു ക്ലാര്‍ക്കിന്റെ ഡാന്‍സ്. നടുത്തളത്തിലിറങ്ങി ഡാന്‍സ് ചെയ്ത ക്ലാര്‍ക്ക് പിന്നാലെ പ്രതിഷേധ സൂചകമായി ബില്ലിന്റെ പകര്‍പ്പും കീറിയെറിഞ്ഞു. 184 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് ക്രൗണ്‍-മാവോരി ഉടമ്പടി സംബന്ധിച്ച ബില്ലാണ് ക്ലാര്‍ക്ക് കീറിയെറിഞ്ഞത്.
നടുത്തളത്തിലിറങ്ങി ക്ലാര്‍ക്ക് ഹക്ക നൃത്തം ആരംഭിച്ചതോടെ മറ്റ് എംപിമാരും ക്ലാര്‍ക്കിനൊപ്പം നൃത്തത്തില്‍ പങ്കുചേരുന്നതും ദൃശ്യങ്ങളില്‍ കാണാം. 170 വര്‍ഷത്തിനിടെ ന്യൂസിലാന്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് 21കാരിയായ ഹന റൗഹിതി മൈയ്പി ക്ലാര്‍ക്ക്. 2023 ഡിസംബറില്‍ പാര്‍ലമെന്റില്‍ ഹന നടത്തിയ ആദ്യ പ്രസംഗവും പരമ്പരാഗത ഹക്ക ഡാന്‍സും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാവോരി ഗോത്രവര്‍ഗ പ്രതിനിധിയാണ് ഹന റൗഹിതി മൈയ്പി ക്ലാര്‍ക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല