ഫെബ്രുവരി പതിനെട്ടാം തീയ്യതി ശനിയാഴ്ച്ച പോള്‍ചെസ്റ്റര്‍ കമ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന മാപിന്റെ മൂന്നാമത് വാര്‍ഷിക പൊതുയോഗത്തില്‍ അര്‍ഹമായ വേതനം നല്‍കാതിരിക്കുന്നതില്‍ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ നടത്തുന്ന സമരത്തിന് മാപ് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് പ്രമേയം പാസാക്കി.
മാപിന്റെ ഇ-മാഗസിന്‍ ജ്യോതിയുടെ എഡിറ്ററും യുകെയിലെ അറിയപ്പെടുന്ന കവിയും കൂടിയായ ജോഷി പുലിക്കൂടിലാണ് പ്രമേയം അവതരിപ്പിച്ചത്. വാര്‍ഷിക ജനറല്‍ ബോഡിയില്‍ കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ മാപ് റിപ്പോര്‍ട്ട് ബെന്നി ഹാവന്റം, ഫിനാസ് റിപ്പോര്‍ട്ട് ജേക്കബ് ചെറിയാനും അവതരിപ്പിച്ചു പാസാക്കുകയുണ്ടായി.
പുതിയ ഭരണസമിതി മാര്‍ച്ച് പതിനേഴാം തീയ്യതി നടക്കുന്ന കുടുംബ സംഗമത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏല്‍ക്കുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല