സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): മക്കളെ ലോകത്തിന്റെ സുഖസൗകര്യങ്ങള്‍ നല്‍കി വളര്‍ത്തിയാല്‍ മാത്രം പോരാ,മറ്റുള്ളവര്‍ക്ക് വേണ്ടി നന്മ്മ ചെയ്യുവാന്‍ കൂടി അവരെ പ്രാപ്തരാക്കണമെന്ന് കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരി വിശ്വാസികളോട് ആഹ്വാനം ചെയ്തു.ഇന്നലെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ദിവ്യബലി മദ്ധ്യേ സംസാരിക്കുക ആയിരുന്നു അദ്ദേഹം.ചവറ അച്ചനെയും മദര്‍തെരേസയെയും, എവുപ്രാസ്യമ്മയേയും, ഒക്കെ പോലെ സ്വായം ശ്രുശൂഷ ചെയ്യുവാന്‍ തയാറായി നമ്മുടെ ഇടയില്‍ നിന്നും നമ്മുടെ മക്കള്‍ ഉയര്‍ന്നുവരണമെന്നും,അങ്ങനെ നിങ്ങള്‍ മറുനാട്ടിലെ വിശ്വാസ വാഹകര്‍ ആയിത്തീരുവാനും കര്‍ദിനാള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയം വിശ്വാസികളാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു.പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകര്‍ മുത്തുക്കുടകളുടെ അകമ്പടിയോടെ സിറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരി.ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ തലവന്‍ മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ എന്നിവരെയും മറ്റ് വൈദീക ശ്രേഷ്ട്ടരേയും സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചതിനെ തുടര്‍ന്ന് ഇടവക വികാരി റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി ഏവര്‍ക്കും സ്വാഗതം ആശംസിച്ചതോടെ ഭക്തിനിര്‍ഭരമായ ദിവ്യബലിക്ക് തുടക്കമായി.അഭിവന്ദ്യ പിതാക്കന്മാരെ കൂടാതെ വികാരി ജനറല്‍ മാരായ ഫാ.മൈക്കിള്‍ ഗാനന്‍,ഫാ.മാത്യു ചൂരപൊയികയില്‍,ഫാ. സജി മലയില്‍ പുത്തന്‍പുര,റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി,ഫാ.തോമസ് തൈക്കൂട്ടത്തില്‍,ഫാ.മൈക്കിള്‍ മുറെ,ഫാ.ഫാന്‍സ്‌വാ പത്തില്‍ എന്നിവരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി.
ദിവ്യബലിയെ തുടര്‍ന്ന് പിഞ്ചു കുരുന്നുകള്‍ ആലപിച്ച ആക്ഷന്‍ സോങ്ങിനെ തുടര്‍ന്ന് റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി മാഞ്ചെസ്റ്റെര്‍ ഇടവകയുടെ സ്‌നേഹോപകാരം അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് കൈമാറി.തുടര്‍ന്ന് മാര്‍.ജോര്‍ജ് ആലഞ്ചേരി ഏവര്‍ക്കും നന്ദി പറഞ്ഞു സംസാരിച്ചു.
ഷ്രൂഷ്ബറി,സാല്‍ഫോര്‍ഡ്,ലിവര്‍പൂള്‍ രൂപതകളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലത്തെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് വിശ്വാസികളുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് അഭിവന്ദ്യ പിതാക്കന്മാര്‍ മടങ്ങിയത്.
ചിത്രങ്ങള്‍ കാണുവാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://goo.gl/photos/Kha45rEFHLYfgcxx8
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല