1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

സിഡ്‌നി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന അല്മായ സന്ദര്‍ശനത്തിനും സമ്മേളനങ്ങള്‍ക്കും ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ തുടക്കം കുറിച്ചു. സിഡ്‌നിപാരമറ്റയില്‍ സെന്റ് അല്‍ഫോന്‍സാ കമ്യൂണിറ്റിയില്‍ നടന്ന പ്രഥമ അല്മായ സന്ദര്‍ശനം സീറോമലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.

മാര്‍ച്ച് ഒന്നിന് സിഡ്‌നി കിംഗ്‌സ് ഫോര്‍ഡ് സ്മിത്ത് അന്തര്‍ദ്ദേശീയ വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സഭ കോര്‍ഡിനേറ്റര്‍ ഫാ.ഫ്രാന്‍സീസ് കോലഞ്ചേരിയുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പുനല്‍കി. ഓസ്‌ട്രേലിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രെഫ. ഗ്രീഗ്ക്രാവനുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി.

വിദ്യാഭ്യാസ മേഖലയില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കാവുന്ന വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച്ഇരുവരും ചര്‍ച്ച നടത്തി. ഓസ്‌ട്രേലിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ക്രിസ് റിലിയും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും സന്നിഹിതരായിരുന്നു. ഓസ്‌ട്രേലിയന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ മാര്‍ മാത്യു അറയ്ക്കലിന്ഊഷ്മളമായ സ്വീകരണം നല്‍കി. ഇന്ന് കാന്‍ബറയില്‍ ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ.ഡോ.മാര്‍ക്ക്,ഇന്‍ഡ്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വി.കെ.ശര്‍മ്മ എന്നിവര്‍ മാര്‍ അറയ്ക്കലിനെ സ്വീകരിക്കും.

ഉച്ചകഴിഞ്ഞ് 3.30ന് ഓസ്‌ട്രേലിയയിലെ വത്തിക്കാന്‍ സ്ഥാനപതിയുമായി മാര്‍ അറയ്ക്കല്‍ചര്‍ച്ചകള്‍ നടത്തും. വൈകുന്നേരം 7.30ന് കാന്‍ബറെയില്‍ സീറോ മലബാര്‍ സഭ അല്മായ സമ്മേളനം നടക്കും. വിവിധ നഗരങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍, വിവിധ രൂപതകളിലെ ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ എന്നിവരുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തും. ബ്രിസ്‌ബെനില്‍ ഹോളി സ്പിരിറ്റ് പാരീഷ് ഹാളില്‍ നടക്കുന്ന അല്മായ സമ്മേളനത്തിനും സന്ദര്‍ശന പരിപാടികള്‍ക്കും ഫാ.തോമസ് അരീക്കുഴി നേതൃത്വം നല്‍കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.