1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2016

സാബു ചുണ്ടക്കാട്ടില്‍: ആദ്യ പ്രിസ്‌ബെറ്റേറിയത്തെ അഭിസംബോധന ചെയ്തു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , മെത്രാഭിഷേക വേദി സന്ദര്‍ശിച്ചും , ഒരുക്കങ്ങള്‍ വിലയിരുത്തിയും വൈദിക അല്മായ മീറ്റിങ്ങുകള്‍. പ്രെസ്റ്റന്‍, എപ്പാര്‍ക്കി ഓഫ് ഗ്രെയിറ്റ് ബ്രിട്ടന്‍ ഓഫ് സിറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അധ്യക്ഷതയില്‍ യു കെ യിലെ സീറോ മലബാര്‍ വൈദികരുടെ ആദ്യ പ്രിസ്‌ബെറ്റേറിയം പ്രെസ്റ്റണില്‍ നടന്നു ,മെത്രാനായി നിയോഗിക്കപ്പെട്ട ശേഷം ഇന്നലെ യാണ് മാര്‍ സ്രാമ്പിക്കല്‍ യു കെ യില്‍ എത്തിയത് , യു കെ യിലെ വിവിധ രൂപതകളില്‍ ജോലിചെയ്യുന്ന ഇരുപത്തി അഞ്ചില്‍ പരം മലയാളി വൈദികരുടെ മീറ്റിങ് ആണ് യു കെ യില്‍ എത്തിയ ശേഷം അദ്ദേഹം പങ്കെടുത്ത ആദ്യ ഔദ്യോഗിക പരിപാടി.

രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച വൈദിക കൂട്ടായ്മ മെത്രാഭിഷേക ശുശ്രൂഷകളുടെ ജെനെറല്‍ കണ്‍വീനര്‍ ഫാ. തോമസ് പാറയടി സ്വാഗതം ആശംസിച്ചു , ജോയിന്റ് കണ്‍വീനര്‍ റെവ , ഡോ. മാത്യു ചൂരപൊയ്കലിന്റെ ആമുഖ പ്രസംഗത്തിന് ശേഷം മാര്‍ സ്രാമ്പിക്കല്‍ തനിക്കു ദൈവം നല്‍കിയ അനുഗ്രഹത്തിന് പ്രത്യേക നന്ദി അര്‍പ്പിച്ചുകൊണ്ടും , അപ്രതീക്ഷിതമായി അവധിക്കു നാട്ടിലെത്തിയപ്പോള്‍ തന്നിലേക്ക് എത്തിച്ചേര്‍ന്ന ദൈവാനുഗ്രഹത്തിനും , പ്രത്യേക നിയോഗത്തിനും യു കെ യിലെ മുഴുവന്‍ വൈദിക അല്മായ സമൂഹത്തിന്റെയും പിന്തുണയും ,പ്രാര്‍ഥനയും അഭ്യര്‍ഥിച്ചുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. ,മെത്രാഭിഷേക ശുശ്രൂഷയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന പതിനാലോളം കമ്മറ്റികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തുകയും ചെയ്തു ,അടുത്ത ദിവസം ഫീസ്റ്റ് ആഘോഷിക്കുന്ന മാത്യു നാമധാരികളായ വൈദികരോടൊന്നു ചേര്‍ന്നു കേക്ക് മുറിച്ചു സന്തോഷം പങ്കിട്ട ശേഷം ഉച്ചക്ക് രണ്ടു മണിയോടെയാണ് പ്രിസ്ബിറ്റേറിയം അവസാനിച്ചത്.

തുടര്‍ന്ന് പതിനാലു കമ്മറ്റികളുടെയും കണ്‍വീനര്‍ മാരായ വൈദികര്‍ പ്രത്യേകം യോഗം ചേര്‍ന്ന് വിലയിരുത്തലുകള്‍ നടത്തി . റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ഫാ . സജി മലയില്‍ പുത്തെന്‍പുരയുടെ നേതൃത്വത്തില്‍ വോളന്റീയര്‍മാരും , മറ്റു കമ്മറ്റി അംഗങ്ങളും തുടര്‍ന്ന് മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കുന്ന നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയം സന്ദര്‍ശിച്ചു . ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും , പരിപാടികളില്‍ ആദ്യന്തം സൗകര്യ പ്രദമായി സംബന്ധിക്കുവാനും , പാര്‍ക്കിങ് ഉള്‍പ്പടെ ഉള്ള ക്രമീകരണങ്ങള്‍ , ഇരിപ്പിടം ക്രമീകരിക്കാന്‍ തുടങ്ങിയവ ഉള്‍പ്പടെ ഉള്ള ധാരണകള്‍ രൂപപ്പെടുത്താനും വേണ്ടി യാണ് ഇന്ന് സ്റ്റേഡിയം സന്ദര്‍ശിച്ചത് ,സുരക്ഷാ ക്രമീകരണങ്ങള്‍ എങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ചും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു , സ്റ്റേഡിയത്തിന്റെ അധികാരികളുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സ്റ്റേഡിയത്തില്‍ വച്ച് പ്രത്യേകം ചര്‍ച്ച നടത്തുകയുണ്ടായി.

ഒക്ടോബര്‍ ഒന്‍പതിന് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തുന്ന ആളുകള്‍ മാസ് സെന്ററുകള്‍ മുഖേനയോ ,സീറോ മലബാര്‍ വൈദികര്‍ മുഖേനയോ രെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം എന്നും വാഹനങ്ങളുടെ പാര്‍ക്കിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്രമീകരിക്കാന്‍ വേണ്ടി എത്രയും വേഗം പേരുകള്‍ അറിയിക്കണം എന്നും കമ്മറ്റിക്കുവേണ്ടി വൈദിക സെക്രെട്ടറി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചതായി മീഡിയ കോഡിനേറ്റര്‍ ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.