ഫാ. ബിജു ജോസഫ്: എല്ലാവര്‍ക്കും നന്ദി പറഞ്ഞു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വീഡിയോ കാണാം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാവര്‍ക്കും നന്ദി പറയുന്നതിന്റെ വീഡിയോ പുറത്തിറങ്ങി. മെത്രാഭിഷേകത്തിനും രൂപതാ ഉത്ഘാടനത്തിനുമായി അനേക ദിവസങ്ങളായി കഷ്ടപ്പെട്ട എല്ലാവരെയും പിതാവ് നന്ദിയോടെ അനുസ്മരിച്ചു. കൊച്ചു കുട്ടികളടക്കം കുടുംബങ്ങളായി ദീര്‍ഘ ദൂരം സഞ്ചരിച്ചുഎത്തിയവര്‍ സഭയോട് വലിയ താല്പര്യമാണ് കാണിച്ചതെന്ന് പിതാവ് അനുസ്മരിച്ചു.രണ്ടു മിനിറ്റോളം ദീര്‍ഘമുള്ള വീഡിയോ പ്രെസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രലിന്റെ മദ്ബഹായുടെ മുന്‍പില്‍ നിന്നാണ് ചിത്രീകരിച്ചിരിക്കുനന്ത്. മെത്രാഭിഷേകവാര്‍ത്തകള്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നതില്‍ മീഡിയ വഹിച്ച പങ്കിനെ മാര്‍ സ്രാമ്പിക്കല്‍ പ്രത്യേകം ശല്‍ഘിച്ചു. വീഡിയോ കാണാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല